newsroom@amcainnews.com

സിട്രെയിൻ സ്റ്റേഷനിൽ 14കാരുനേരെ ആക്രമണം; സംഭവുമായി ബന്ധപ്പെട്ട് ആറ് യുവാക്കൾക്കായി തെരച്ചിൽ ശക്തമാക്കി കാൽഗറി പോലീസ്

ആൽബെർട്ട: സിട്രെയിൻ സ്റ്റേഷൻ 14കാരുനേരെ ആക്രമണം നടത്തിയ സംഭവുമായി ബന്ധപ്പെട്ട് ആറ് യുവാക്കളെ കാൽഗറി പോലീസ് തിരയുന്നു. കാൽഗറി ആൻഡേഴ്‌സൺ എൽആർടി സ്‌റ്റേഷനിൽ ആൺകുട്ടിയെ ആക്രമിച്ച കേസിൽ ആറ് യുവാക്കളെ പോലീസ് തിരയുന്നു. മാർച്ച് 3ന് വൈകിട്ട് ആറ് മണിയോടെ 1105 മക്ലിയോഡ് എസ്ഡബ്ല്യുവിലെ സ്‌റ്റേഷനിലാണ് ആക്രമണം നടന്നത്.

എൽആർടി സ്റ്റേഷനുള്ളിലൂടെ നടക്കുകയായിരുന്ന 14 വയസ്സുള്ള ആൺകുട്ടിക്ക് നേരെയാണ് ആറ് പേരുൾപ്പെടുന്ന യുവാക്കൾ ആക്രമണം നടത്തിയത്. ആൺകുട്ടി ധരിച്ചിരുന്ന ഹൂഡിയെക്കുറിച്ച് ചോദിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായതെന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ നിന്നും മാറി നടന്നെങ്കിലും സംഘത്തിലെ ഒരാൾ തർക്കമുണ്ടാക്കുകയും ആൺകുട്ടിയെ മർദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ആക്രമണത്തിന് ദൃക്‌സാക്ഷിയായൊരാൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു.

മർദ്ദനത്തിൽ നിസാര പരുക്കുകളേറ്റ ആൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം പോലീസ് അഭ്യർത്ഥിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിലോ ക്രൈംസ്റ്റോപ്പേഴ്‌സിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

You might also like

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

എച്ച്-1ബി വിസ രജിസ്ട്രേഷനിൽ വൻ ഇടിവ്; ഇന്ത്യൻ ഐടി ഉദ്യോഗാർത്ഥികൾക്ക് ഗുണകരം

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

Top Picks for You
Top Picks for You