newsroom@amcainnews.com

ബജറ്റ് പാസായില്ല: യുഎസ് സർക്കാർ വീണ്ടും ഷട്ട്ഡൗണിലേക്ക്

വാഷിങ്ടൺ : ബജറ്റ്‌ പാസാകാത്തതിനെ തുടർന്ന്‌ യുഎസ് സർക്കാർ ഭാഗിക ഷട്ട് ഡൗണിലേക്ക്. 2026-ലെ ബജറ്റിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകാതിരുന്നതിന് പിന്നാലെയാണ്‌ ഷട്ട് ഡൗൺ ആരംഭിക്കുന്നത്. ബജറ്റിന് അംഗീകാരം നൽകാനുള്ള സമയപരിധി ജനുവരി 30 അർധരാത്രി അവസാനിച്ചു. 11 ആഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് യുഎസ് ഷട്ട് ഡൗണിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന് തൊട്ടുമുൻപത്തെ ഷട്ട്ഡൗൺ 43 ദിവസത്തോളം നീണ്ടുനിന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദീർഘമായ ഷട്ട്ഡൗൺ ആയിരുന്നു അത്. വീണ്ടും ഭാഗിക ഷട്ട് ഡൗണിലേക്ക് യുഎസ് സർക്കാർ കടന്നതേടെ അവശ്യവിഭാഗത്തിൽ ഉൾപ്പെടാത്ത നിരവധി സർക്കാർ സേവനങ്ങളുടെ പ്രവർത്തനങ്ങൾ തത്കാലത്തേക്ക് നിറുത്തിവച്ചു.

അതേസമയം, ഷട്ട് ഡൗൺ അധികം നീണ്ടുപോകാനിടയില്ലെന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ അടുത്തയാഴ്ച ആദ്യംതന്നെ ജനപ്രതിനിധിസഭ ഇടപെടുമെന്നാണ് വിവരം. സെനറ്റ് ഒരു താൽക്കാലിക ധാരണയിൽ എത്തിയെങ്കിലും, ജനപ്രതിനിധി സഭ (House of Representatives) അവധിയിലായതിനാൽ ബജറ്റ് ബില്ലിൽ ഒപ്പിടാൻ സാധിച്ചില്ല. തിങ്കളാഴ്ച സഭ വീണ്ടും ചേരുമ്പോൾ മാത്രമേ ഇതിൽ അന്തിമ തീരുമാനമാകൂ. സ്തംഭനം മൂലം വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമ്മാണം, പ്രതിരോധം തുടങ്ങിയ പ്രധാന വകുപ്പുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടും. ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിനും ഇത് തടസ്സമുണ്ടാക്കിയേക്കാം. എങ്കിലും, തിങ്കളാഴ്ചയോടെ സഭ ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന.

You might also like

ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ: 30,000 പേർക്ക് ജോലി നഷ്ടമാകും

ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടായ തകരാറിനെത്തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ പിൻവലിച്ചു; നിരീക്ഷണവുമായി ട്രാൻസ്പോർട്ട് കാനഡ

പ്ലാസ്റ്റിക് കഷ്ണങ്ങളും പേപ്പറും അടങ്ങിയിരിക്കാൻ സാധ്യത; ബേബി ഫുഡ് ബ്രാൻഡായ ഗെർബറിൻ്റെ ആരോറൂട്ട് ബിസ്‌ക്കറ്റുകൾ കാനഡയിലെ വിപണിയിൽനിന്ന് തിരിച്ചുവിളിക്കുന്നു

തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കാൽഗറിയിലെ നിർമ്മാണ മേഖല പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്

ഗൺ ബൈ ബാക്ക് പദ്ധതിയിൽ പങ്കാളിയായി ഹാലിഫാക്സ് റീജിനൽ പൊലീസ്‌

ന്യൂഫൗണ്ട്ലൻഡിൽ കനത്ത മഞ്ഞുവീഴ്ച; ട്രാൻസ്-കാനഡ ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങി

Top Picks for You
Top Picks for You