newsroom@amcainnews.com

യുഎസ് തീരുവ: നിര്‍ണായക ബ്രിക്‌സ് രാജ്യങ്ങളുടെ യോഗം ഇന്ന്

അമേരിക്കയുടെ തീരുവയുദ്ധത്തെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ ഇന്ന് ബ്രിക്‌സ് രാജ്യങ്ങള്‍ യോഗം ചേരും. വെര്‍ച്വലായാണ് യോഗം. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡിസില്‍വ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തീരുമാനം മാറ്റി. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാലാണ് ഇതെന്നാണ് സൂചന. ബ്രസീലിനും 50 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിട്ടുള്ളത്. അതേസമയം റഷ്യയ്‌ക്കെതിരെ രണ്ടാം ഘട്ട ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ തീരുവ ആലോചിക്കുമോയെന്ന ചോദ്യത്തിനും അതേ എന്ന് ട്രംപ് മറുപടി നല്‍കി. നിലവിലെ സാഹചര്യത്തില്‍ സന്തോഷവാനല്ലെന്നും എന്നാല്‍ പ്രശ്‌നപരിഹാരം കാണാനാകുമെന്ന് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചയില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് റഷ്യയെ സമ്മര്‍ദത്തിലാക്കാനാണ് ട്രംപിന്റെ നീക്കം.

You might also like

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി

യുദ്ധഭീതിക്ക് താത്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

കനേഡിയൻ പൗരത്വം തെളിയിക്കാൻ അമേരിക്കക്കാർ ഉപയോഗിക്കുന്ന 7 പ്രധാന രേഖകൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

കാനഡയെ ഉലയ്ക്കുന്ന ‘മെയ്ഡ്’ വിവാദം: ഡോക്ടർമാരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു വിഭാഗം; രോഗികൾക്കുവേണ്ടി മറുഭാഗം

Top Picks for You
Top Picks for You