newsroom@amcainnews.com

ബി.എല്‍.എസ് ഇന്റര്‍നാഷണലിന് രണ്ടു വര്‍ഷത്തെ ടെന്‍ഡര്‍ നിരോധനം

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (MEA) ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ലിമിറ്റഡിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. വിദേശ ഇന്ത്യന്‍ ദൗത്യ മിഷനുകള്‍ക്കും സ്ഥാനപതിമാരുടെ ഓഫീസുകള്‍ക്കും വേണ്ടി ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. കോടതി കേസുകളും അപേക്ഷകരില്‍ നിന്നുള്ള പരാതികളും ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു.

വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍, കോണ്‍സുലേറ്റുകള്‍, നയതന്ത്ര ഓഫീസുകള്‍ എന്നിവയുടെ പുതിയ പ്രോജക്റ്റുകള്‍ക്കായി ലേലം വിളിക്കുന്നതില്‍ നിന്ന് ബിഎല്‍എസിനെ വിലക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള കരാറുകള്‍ ഈ ഉത്തരവിന്റെ പരിധിയില്‍ വരില്ലെന്ന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. അതിനാല്‍, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കുള്ള വീസ, പാസ്പോര്‍ട്ട് പുതുക്കല്‍, ബയോമെട്രിക് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് നിലവിലുള്ള ബിഎല്‍എസ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് തടസ്സമുണ്ടാകില്ല. നിലവിലെ കരാറുകള്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരും.

You might also like

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

Top Picks for You
Top Picks for You