newsroom@amcainnews.com

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി കേസിൽ കുടുക്കിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘ‌ം

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി കേസിൽ കുടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം. ഷീലാ സണ്ണീക്കെതിരെ നടന്ന ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.

സംഭവത്തിൽ പ്രതിയായ നാരായണദാസിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലിൽ കഴിഞ്ഞു എന്നാൽ നാരായണ ദാസ് 72 മണിക്കൂർ പോലും ജയിലിൽ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2023 മാർച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിൽ നിന്നും ബാഗിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കൾ പിടികൂടിയത്. 72 ദിവസം ഷീലാ സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയിൽ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഷീല സണ്ണിയുടെ മകൻറെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡ‍ിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി.

You might also like

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

Top Picks for You
Top Picks for You