newsroom@amcainnews.com

പലിശനിരക്ക് 2.25% ആയി കുറച്ച് ബാങ്ക് ഓഫ് കാനഡ

യുഎസ് വ്യാപാര അനിശ്ചിതത്വം തുടരുന്നതിനിടയിൽ, ബാങ്ക് ഓഫ് കാനഡ ബുധനാഴ്ച അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ പോയിന്റ് കുറച്ചു. തുടർച്ചയായ രണ്ടാം തവണയും പലിശ നിരക്ക് കുറച്ചതിന് ശേഷം കേന്ദ്ര ബാങ്കിന്റെ പ്രധാന നിരക്ക് ഇപ്പോൾ 2.25 ശതമാനമാണ്. സെപ്റ്റംബറിൽ 2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ നിരക്ക് കുറയ്ക്കണമെന്ന് സാമ്പത്തിക വിദ​ഗ്ധർ നിർദ്ദേശിച്ചിരുന്നു. സെപ്റ്റംബർ അവസാനത്തിൽ ബാങ്ക് ഓഫ് കാനഡ അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ പോയിൻ്റ് കുറച്ച് 2.5 ശതമാനമാക്കിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷമാണ് ഈ വെട്ടിക്കുറക്കൽ ഉണ്ടായത്.

അതേസമയം ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കാനഡയിലുടനീളമുള്ള ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ മുന്നറിയിപ്പ് പ്രാധാന്യമർഹിക്കുന്നതാണ്.

You might also like

സൈനിക കരാറിൽ ഒപ്പ് വെച്ച് കാനഡ-ഫിലിപ്പീൻസ്

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർനിർമിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ബ്ലഡ് സേഫ്റ്റി മോണിറ്ററിങ് പ്രോ​ഗ്രാം നിർത്തുന്നു; പ്രതിഷേധം ശക്തം

വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടീഷ് കൊളംബിയയിൽ കാത്തിരിക്കുന്നത് 1.2 മില്യൺ ആളുകൾ; ദീർഘമായ കാത്തിരിപ്പ് രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു

ഹാലോവീൻ മധുര പലഹാരങ്ങളിൽ സംശയാസ്പദമായ വസ്തുക്കൾ! കുട്ടികളുടെ കാൻഡികൾ ശ്രദ്ധയോടെ പരിശോധിക്കാൻ മാതാപിതാക്കൾക്ക് പോലീസിന്റെ നിർദേശം

Top Picks for You
Top Picks for You