ബാങ്ക് ഓഫ് കാനഡ തങ്ങളുടെ ബെഞ്ച്മാർക്ക് പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തില്ലെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഒരുപക്ഷേ, ഈ വർഷം മുഴുവനും ഇതേ അവസ്ഥ തുടർന്നേക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. 2026 ലെ ആദ്യ പലിശ നിരക്ക് ബുധനാഴ്ച സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും. 2025-ന്റെ രണ്ടാം പകുതിയിൽ തുടർച്ചയായി രണ്ട് ക്വാർട്ടർ പോയിൻ്റ് വെട്ടിക്കുറവുകൾക്ക് ശേഷം, ബാങ്ക് ഓഫ് കാനഡ ഡിസംബറിൽ പോളിസി നിരക്ക് 2.25 ശതമാനമായി നിലനിർത്തിയിരുന്നു.
പലിശനിരക്ക് നിലനിർത്താനുള്ള സാധ്യത വെള്ളിയാഴ്ച വരെ ഏകദേശം 89 ശതമാനമാണെന്ന് LSEG ഡാറ്റ & അനലിറ്റിക്സ് സൂചിപ്പിക്കുന്നു. അതേസമയം 2026 ൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യില്ലെന്ന് സിഐബിസിയിലെ അടക്കമുള്ള സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.







