കനേഡിയൻ സമ്പദ്‌വ്യവസ്ഥ യുഎസുമായുള്ള വ്യാപാരയുദ്ധത്തിൻ്റെ ആഘാതങ്ങൾ നേരിടുന്നതിനിടെ, വ്യാപാര മേഖലയിൽ തുടരുന്ന അനിശ്ചിതത്വം മുന്നിൽ കണ്ട് ബാങ്ക് ഓഫ് കാനഡ വീണ്ടും പ്രധാന പലിശനിരക്ക് 2.75 ശതമാനത്തിൽ നിലനിറുത്തി. 2024 ജൂണിൽ ആരംഭിച്ച് 2025 മാർച്ചിൽ അവസാനിച്ച തുടർച്ചയായ ഏഴ് നിരക്ക് വെട്ടിക്കുറവുകൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് സ്ഥിരമായി നിലനിർത്തുന്നത്. താരിഫുകളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും കാനഡ-യുഎസ് വ്യാപാര ചർച്ചകളുടെ ഫലവും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പലിശനിരക്ക് 2.75% ആയി നിലനിർത്തിയത്.