newsroom@amcainnews.com

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഓട്ടവ : മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്‍റെ പ്രത്യാഘാതങ്ങൾക്കിടയിലും അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനമായി ബാങ്ക് ഓഫ് കാനഡ നിലനിർത്തി. 2025 ഒക്ടോബർ 29-ന് ക്വാർട്ടർ ശതമാനം പോയിന്റ് 2.25 ശതമാനമായി കുറച്ചതിനുശേഷം ബാങ്ക് ഓഫ് കാനഡ ബെഞ്ച്മാർക്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.

2025-ലെ അവസാന പ്രഖ്യാപനത്തിൽ ബാങ്ക് ഓഫ് കാനഡ 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷം ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചു. തുടർന്ന് ഒക്ടോബറിൽ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായും കുറച്ചിരുന്നു.

ജനുവരി മുതൽ ഡിസംബർ വരെയുള്ള എട്ട് പ്രധാന തീയതികളിലാണ് 2026-ൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപിക്കുക. ഏപ്രിൽ 29, ജൂൺ 10, ജൂലൈ 15, സെപ്റ്റംബർ 2, ഒക്ടോബർ 28, ഡിസംബർ 9 എന്നീ തീയതികളിലാണ് സെൻട്രൽ ബാങ്ക് പലിശനിരക്ക് തീരുമാനിക്കുക.

You might also like

യുദ്ധം അവസാനിപ്പിക്കാന്‍ ഉപാധികളുമായി ഇറാന്‍

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

ഇറാൻ യുദ്ധം ആഗോള ഹീലിയം ക്ഷാമത്തിന് കാരണമാകുന്നു; എംആർഐ സ്കാനിംഗും ശാസ്ത്ര ഗവേഷണങ്ങളും പ്രതിസന്ധിയിൽ, കാനഡയിൽ ആശങ്ക

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

സൂപ്പർവൈസ്ഡ് കൺസംപ്ഷൻ സൈറ്റുകൾക്കുള്ള ഫണ്ട് നിർത്തലാക്കാൻ ഒൻ്റാരിയോ

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

Top Picks for You
Top Picks for You