newsroom@amcainnews.com

അമേരിക്കയെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ വളരെക്കാലം കാത്തിരുന്നു, ഇന്ന് അതിൻ്റെ വില നൽകുകയാണെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം

ഓട്ടവ: അമേരിക്കയെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ കാനഡ വളരെക്കാലം കാത്തിരുന്നുവെന്നും ഇന്ന് അതിൻ്റെ വില നൽകുകയാണെന്നും ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം. ആഗോള വ്യാപാര തടസ്സങ്ങളെക്കുറിച്ച് സസ്‌കാച്ചെവാനിലെ ബിസിനസ്സ് നേതാക്കൾക്ക് മുന്നിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ട്രംപിൻ്റെ താരിഫുകൾ കാനഡയിലെ വ്യാപാര അധിഷ്ഠിത വ്യവസായങ്ങളെ ബാധിച്ചതോടെ സാമ്പത്തിക വളർച്ച താഴ്ന്ന നിലയിൽ എത്തി. കാനഡ പുതിയ ആഗോള വിപണികൾ തേടുകയും ആഭ്യന്തര തടസ്സങ്ങൾ നീക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 2.5 ശതമാനമായി കുറച്ചിരുന്നു. കയറ്റുമതി കനത്ത തിരിച്ചടി നേരിട്ടതോടെ രണ്ടാം പാദ ജിഡിപിയിലും ഇടിവുണ്ടായി. താരിഫ് ബാധിച്ച വ്യവസായങ്ങളിലെ തൊഴിലവസരങ്ങളിലും കുറവുണ്ടായിട്ടുണ്ട്. യുഎസ് തീരുവകളുടെ ആഘാതം നേരത്തെ ഭയപ്പെട്ടിരുന്നതിനേക്കാൾ കുറവായിരുന്നു എന്ന് മാക്ലെം പറഞ്ഞു, എന്നാൽ മുഴുവൻ പ്രത്യാഘാതങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭാവിയിലെ തകർച്ചയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പുകൾ കാനഡ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

You might also like

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

നിയമാസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന്, ഫലപ്രഖ്യാപനം മെയ് 4ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്

പണപ്പെരുപ്പം കുറഞ്ഞു, പക്ഷേ ജീവിതച്ചിലവോ? മാർക്ക് കാർണി സർക്കാരിന്റെ ഒന്നാം വർഷത്തെ വിലയിരുത്തൽ

Top Picks for You
Top Picks for You