newsroom@amcainnews.com

യൂകോണിൽ ടെറിട്ടോറിയൽ നോമിനേഷൻ സമർപ്പിക്കുന്ന വിദേശ തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്… നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല

വൈറ്റ് ഹോഴ്സ്: യൂകോണിൽ ടെറിട്ടോറിയൽ നോമിനേഷൻ സമർപ്പിക്കുന്ന വിദേശ തൊഴിലാളികൾ ശ്രദ്ധിക്കുക. തൊഴിലുടമകൾക്കും വിദേശ പൗരന്മാർക്കും ഇനി യൂകോൺ നോമിനി പ്രോഗ്രാമിലേക്ക് (YNP) നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. YNP-യിലേക്കുള്ള എല്ലാ ആപ്ലിക്കേഷനുകളും ഇപ്പോൾ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സംവിധാനത്തിലൂടെയായിരിക്കണം സമർപ്പിക്കേണ്ടത്. ഫെഡറൽ ഗവൺമെൻ്റ് 2025-ൽ YNP-യുടെ നോമിനേഷനുകളുടെ വിഹിതം കുറച്ചതോടെയാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചത്.

ഈ പുതിയ പൂൾ അധിഷ്ഠിത സംവിധാനത്തിന് കീഴിൽ, ഒരു വിദേശ തൊഴിലാളിക്ക് ടെറിട്ടോറിയൽ നോമിനേഷനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തൊഴിലുടമയ്ക്ക് YNP-യിൽ നിന്ന് ഇൻവിറ്റേഷൻ ലഭിക്കുകയും വേണം. ഈ മാറ്റത്തിന് മുമ്പ്, തൊഴിലുടമകൾക്ക് നേരിട്ട് YNP-യിലേക്ക് അപേക്ഷകൾ സമർപ്പിക്കാമായിരുന്നു. പുതിയ EOI ഇൻടേക്ക് മാർച്ച് 31-ന് രാവിലെ 9 മണിക്ക് ആരംഭിച്ച് ഏപ്രിൽ 22-ന് വൈകുന്നേരം നാലരയ്ക്ക് അവസാനിക്കും.

പുതിയ EOI സംവിധാനത്തിന് കീഴിൽ, YNP നോമിനേഷനായി പരിഗണിക്കാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ വെബ് ഫോം തൊഴിലുടമകൾ സമർപ്പിക്കണം. തുടർന്ന് ഈ അപേക്ഷകൾ പരിശോധിക്കുകയും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും YNP-യിലേക്ക് മുഴുവൻ അപേക്ഷകളും സമർപ്പിക്കാൻ ഇൻവിറ്റേഷൻ നൽകും. കുറഞ്ഞത് ഒരു വർഷമെങ്കിലും യൂകോണിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികൾ, ഫ്രഞ്ച് സംസാരിക്കുന്നവർ, യൂകോൺ യൂണിവേഴ്സിറ്റി ബിരുദധാരികൾ തുടങ്ങിയവർക്ക് മുൻഗണന ഉണ്ടായിരിക്കും.

You might also like

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ

ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ; ജറുസലേമിലും ടെൽ അവീവിലും സ്ഫോടനൾ

കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല! കാനഡ മറന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ ഓർമ്മകൾക്ക് നാൽപത് വർഷം

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035ടെ പരമാവധി ശേഷിയിലെത്തും; മാലിന്യ സംസ്കരണത്തിന് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ടൊറൻ്റോ

Top Picks for You
Top Picks for You