newsroom@amcainnews.com

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; വാളയാറിൽ 7 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ

പാലക്കാട്: വാളയാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മലപ്പുറം സ്വദേശികളായ ഷഹൻഷ (21), മുഹമ്മദ് ഷിബിൽ (19) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ബസിൽ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 7 കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ എക്സൈസ് പൊക്കിയത്. വലിയ ബാഗുകളിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

എക്സൈസ് ഇൻസ്പക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. പരിശോധനയിൽ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് യുവാക്കൾ കെഎസ്ആർടിസി ബസിലെത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ(ഗ്രേഡ്) സുജീബ് റോയ്, പ്രിവന്റീവ് ഓഫീസർ ജമാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, സതീഷ്, മനോഹരൻ, എന്നിവരും പങ്കെടുത്തു.

പാലക്കാട് കൊല്ലങ്കോട് എക്സൈസ് നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പനയും പിടികൂടി. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.നിഷാന്തും പാർട്ടിയും ചേർന്നാണ് ബൈക്കിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തത്. ചിറ്റൂർ മുതലമട സ്വദേശി ഇബ്രാഹിം (50 വയസ്) ആണ് മദ്യവുമായി പിടിയിലായത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രമേഷ് കുമാർ പി.എൻ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ നാസർ. യു, രമേഷ്. കെ, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ്. എസ് എന്നിവരും ഉണ്ടായിരുന്നു.

You might also like

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

Top Picks for You
Top Picks for You