newsroom@amcainnews.com

ഓക്ക്‌വില്ലിൽ തീയേറ്ററിനു നേരെ ആക്രമണം: ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ഒന്റാറിയോയിലെ ഒരു സിനിമാ തിയേറ്റര്‍ കഴിഞ്ഞ ആഴ്ച രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ തീവെപ്പിനും വെടിവയ്പ്പിനും ഇരയായതിനെത്തുടര്‍ന്ന് നിരവധി ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവച്ചു. ദക്ഷിണേഷ്യന്‍ സിനിമകൾ പ്രദർശിപ്പിക്കുന്ന ഓക്ക്‌വില്ലിലെ ഫിലിം.സി.എ സിനിമാസിലാണ് ആക്രമണം ഉണ്ടായത്. തുടർച്ചയായ ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സിനിമകളായ കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1, ദേ കോള്‍ ഹിം ഒജി എന്നിവയുടെ പ്രദര്‍ശനങ്ങള്‍ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു.

സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ 5:20 ഓടെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ചുവന്ന ഗ്യാസ് ക്യാനുകളുമായി എത്തിയ രണ്ട് പ്രതികള്‍ തീപിടിക്കുന്ന ദ്രാവകം ഉപയോഗിച്ച് തിയേറ്ററിന്റെ പ്രവേശന കവാടങ്ങളില്‍ തീ കത്തിച്ചുവെന്നാണ് ഹാല്‍ട്ടണ്‍ പോലീസ് സംഭവത്തെക്കുറിച്ച് പറയുന്നത്. ഫിലിം.സി.എ ഓണ്‍ലൈനില്‍ പങ്കിട്ട സുരക്ഷാ ക്യാമറ വീഡിയോയില്‍ പുലര്‍ച്ചെ 2 മണിയോടെ ഒരു ചാരനിറത്തിലുള്ള എസ്‌യുവി വരുന്നതായി കാണിച്ചു. ഹൂഡി ധരിച്ച ഒരാള്‍ തിയേറ്റര്‍ പ്രവേശന കവാടം തിരിച്ചുപിടിച്ച് വാഹനമോടിക്കുന്നത് കാണാം. അതേ എസ്‌യുവി വീണ്ടും രണ്ടുതവണ പാര്‍ക്കിംഗ് സ്ഥലത്തേക്ക് മടങ്ങി. പുലര്‍ച്ചെ 5.15 ഓടെ ഒരു വെളുത്ത എസ്‌യുവി കടന്നു. താമസിയാതെ, രണ്ട് വ്യക്തികള്‍ തിയേറ്ററിന്റെ വാതിലുകളില്‍ എത്തി ചുവന്ന ജെറിക്കനുകളില്‍ നിന്ന് കത്തുപിടിക്കുന്ന ദ്രാവകം ഒഴിക്കാന്‍ തുടങ്ങുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് അവര്‍ ഒരു തീപ്പെട്ടി കത്തിച്ച് നിലത്തേക്ക് എറിയുന്നതും കാണാം.

കറുത്ത പാന്റ്‌സും കറുത്ത ഹൂഡി കടും നിറമുള്ള ഹൈടോപ്പ് ഷൂസും ഗ്ലൗസും മെഡിക്കല്‍ മാസ്‌കും ധരിച്ച വെളുത്ത വംശജനാണ് ആദ്യത്തെ പ്രതിയെന്ന് പോലീസ് പറഞ്ഞു. രണ്ടാമത്തെയാള്‍ കറുത്ത പാന്റ്‌സും കറുത്ത ഹൂഡി വെള്ള സ്ലിപ്പ്ഓണ്‍ സാന്‍ഡലുകളും വെളുത്ത സോക്‌സും ഗ്ലൗസും മെഡിക്കല്‍ മാസ്‌കും ധരിച്ചിരുന്നു, അയാള്‍ ഒരു മൊബൈല്‍ ഫോണ്‍ കൈവശം വച്ചിരുന്നു.

ഈ സംഭവം നടന്ന് ഒരു ആഴ്ചയ്ക്ക് ശേഷം, ഒക്ടോബര്‍ 2 ന് പുലര്‍ച്ചെ 1:50 ന് ആണ് രണ്ടാമത്തെ ആക്രമണം. കെട്ടിടത്തിന്റെ പ്രവേശന കവാടങ്ങളിലൂടെ ഒരു അക്രമി നിരവധി തവണ വെടിയുതിര്‍ത്തു. കറുത്ത നിറമുള്ള, കട്ടിയുള്ള ശരീരവും കറുത്ത വസ്ത്രവും കറുത്ത മുഖംമൂടിയും ധരിച്ച കറുത്ത വംശജനായ പുരുഷനാണെന്ന് അക്രമിയെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ആക്രമണങ്ങളും ബോധപൂര്‍വ്വം നടത്തിയതാണെന്നാണ് അന്വേഷകര്‍ വിശ്വസിക്കുന്നു. അക്രമസംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജില്ലാ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുമായി ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.

You might also like

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

Top Picks for You
Top Picks for You