ന്യൂയോർക്ക്: കേരളത്തിലെ സമർഥരായ നിർധന പ്രൊഫഷണൽ വിദ്യാർഥികൾക്കായി ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) വിമൻസ് ഫോറം നൽകുന്ന 2024- 26 കലയാളിവിലെ സ്‌കോളർഷിപ്പിലേക്ക് ഉള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മെയ് 31 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.
ഓഗസ്റ്റ് 1, 2, 3, 4 തീയതികളിലായി കുമാരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടക്കുന്ന ഫൊക്കാനയുടെ കേരള കൺവൻഷനിൽ വച്ചായിരിക്കും സ്‌കോളർഷിപ് വിതരണം ചെയ്യുക എന്ന് വിമൻസ് ഫോറം ചെയർപേഴ്‌സൺ രേവതി പിള്ള അറിയിച്ചു. അമേരിക്കയിലെയും ഇന്ത്യയിലെയും വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടി വളരെ അധികം ഉത്സാഹത്തോടെ ആണ് ഉറ്റു നോക്കുന്നത് എന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി പറഞ്ഞു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ, അപേക്ഷകരിൽ നിന്നും അർഹരായവരെ തെരെഞ്ഞെടുക്കുന്നതായിരിക്കും. അപേക്ഷാ ഫോം https://forms.gle/h5T4zZSCGq1mX-AQ7A എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.