newsroom@amcainnews.com

ആൽബർട്ട എനർജി റിബേറ്റ്: അപേക്ഷ സമർപ്പിക്കാം, 100 ഡോളർ അക്കൗണ്ടിലെത്തും

ജീവിതച്ചെലവ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ആൽബർട്ട എനർജി റിബേറ്റിനുള്ള (Alberta Energy Rebate) അപേക്ഷകരിൽ സ്വീകരിച്ചു തുടങ്ങി. യോഗ്യരായ ഓരോ ആൽബർട്ട നിവാസികൾക്കും 100 ഡോളർ വീതം ലഭിക്കും. അപേക്ഷ സമർപ്പിച്ച് രണ്ടാഴ്ചയ്ക്കകം ബാങ്ക് അക്കൗണ്ടുകളിൽ ഈ തുക ലഭ്യമാകുമെന്ന് ധനമന്ത്രി ജേസൺ നിക്സന്‍റെ ഓഫീസ് അറിയിച്ചു. ജൂലൈ ഒന്നിന് ആരംഭിച്ച പ്രത്യേക ഓൺലൈൻ പോർട്ടൽ വഴി സെപ്റ്റംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകരുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും തുക അനുവദിക്കുക. ഇതിനായി പരമാവധി 14 ദിവസത്തെ സമയമെടുക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

ഇന്ധന നികുതി കുറയ്ക്കുന്നതിന് പകരമായാണ് ആൽബർട്ട സർക്കാർ യോഗ്യരായ എല്ലാ പ്രവിശ്യാ നിവാസികൾക്കും 100 ഡോളർ വീതം റീബേറ്റ് നൽകാൻ തീരുമാനിച്ചത്. ജീവിതച്ചെലവ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണിതെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. അതേസമയം വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഈ തുക ആശ്വാസമേകുമെങ്കിലും, വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്ക് മുന്നിൽ ഈ തുക തുച്ഛമാണെന്നാണ് പ്രതിപക്ഷ പാർട്ടികളും മറ്റ് വിമർശകരും ചൂണ്ടിക്കാണിക്കുന്നു.

ആർക്കൊക്കെ അപേക്ഷിക്കാം?

ഏകദേശം 34 ലക്ഷത്തോളം വരുന്ന ആൽബർട്ട നിവാസികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. യോഗ്യരായ വ്യക്തികൾക്ക് 100 ഡോളർ വീതവും, രണ്ട് മുതിർന്നവരുള്ള കുടുംബങ്ങൾക്ക് 200 ഡോളറും ലഭിക്കും. കൂടാതെ യോഗ്യരായ മറ്റ് മുതിർന്ന കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും 100 ഡോളർ അധികമായി ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം ആൽബർട്ട സീനിയേഴ്സ് ബെനിഫിറ്റ്, AISH തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നവർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല.

ആൽബർട്ട എനർജി റിബേറ്റിനുള്ള മാനദണ്ഡങ്ങൾ

  • 2026 ജൂലൈ 1-ന് 18 വയസ്സ് തികഞ്ഞ, ആൽബർട്ടയിലെ സ്ഥിര താമസക്കാരനായിരിക്കണം
  • 2025-ലെ നികുതി റിട്ടേൺ (Tax Return) ഫയൽ ചെയ്തവരായിരിക്കണം
  • വാർഷിക കുടുംബ വരുമാനം 2,25,000 ഡോളറോ അതിൽ താഴെയോ ആയിരിക്കണം
You might also like
Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

Top Picks for You
Top Picks for You