newsroom@amcainnews.com

വീണ്ടും നാക്കുപിഴ: കാര്‍ണിയെ പ്രസിഡന്റാക്കി ട്രംപ്

ഈജിപതില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും നാക്കുപിഴ. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ട്രംപ് ‘പ്രസിഡന്റ്’ എന്ന് അഭിസംബോധന ചെയ്തതാണ് സംഭവം. പിന്നാലെ തനിക്ക് പ്രസിഡന്റായി സ്ഥാനകയറ്റം നല്‍കിയതിന് നന്ദിയെന്ന കാര്‍ണിയുടെ വാക്കുകളും വേദിയില്‍ രസകരമായ സംഭവങ്ങള്‍ക്കിടയാക്കി.

ഗാസ സമാധാന ഉച്ചക്കോടിക്കായി ലോക നേതാക്കള്‍ ഒത്തുകൂടിയ വേദിയിലായിരുന്നു ട്രംപിന്റെ അബദ്ധം. കാനഡയെ പരാമര്‍ശിച്ച് സംസാരിക്കുന്നതിനിടെയാണ് മാര്‍ക്ക് കാര്‍ണിയെ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്തത്. ‘കാനഡ ഇവിടെയുണ്ട്. അത് മഹത്തരമാണ്. സത്യത്തില്‍, പ്രസിഡന്റ് എന്നെ വിളിച്ചിരുന്നു, അദ്ദേഹത്തിന് ഇതിന്റെ പ്രാധാന്യം കൃത്യമായി അറിയാം. കാനഡ എവിടെയാണ്, നിങ്ങള്‍ എവിടെയാണ്?’ – അബദ്ധം പറ്റിയതറിയാതെ ട്രംപ് പറഞ്ഞു.

പ്രസംഗം കഴിഞ്ഞ് ട്രംപ് മാര്‍ക്ക് കാര്‍ണിയുമായി ഹസ്തദാനം ചെയ്യുന്നതിനിടെയാണ് ‘എന്നെ പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയതിന് നന്ദി,’ എന്ന് കാര്‍ണി ചിരിയോടെ ട്രംപിനോട് പറഞ്ഞത്. ഉടന്‍ പൊട്ടിച്ചിരിച്ചുക്കൊണ്ട് കാര്‍ണിയുടെ തോളില്‍ തട്ടിക്കൊണ്ട് ‘ഓ, ഞാന്‍ അങ്ങനെ പറഞ്ഞോ?’ എന്ന് ട്രംപ് ചോദിക്കുകയും ചെയ്തു. പിന്നാലെ ജസ്റ്റന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്ന് ട്രംപ് വിളിച്ച് കാര്യം പരാമര്‍ശിച്ച് ‘കുറഞ്ഞപക്ഷം ഞാന്‍ നിങ്ങളെ ഒരു ഗവര്‍ണര്‍ എന്ന് വിളിച്ചില്ലല്ലോ, അത് മതി’ എന്ന് മറുപടി നല്‍കുകയും ചെയ്തു.

You might also like

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

Top Picks for You
Top Picks for You