newsroom@amcainnews.com

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് മദ്രാസി. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം സലമ്പല പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ സലമ്പല ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. സലമ്പല ഗാനത്തിന്റെ വരികള്‍ സൂപ്പര്‍ സുബുവിന്റേതാണ്. സായ് അഭ്യങ്കാറും അനിരുദ്ധ് രവിചന്ദറും ആദ്യമായി ഒന്നിക്കുന്ന ഗാനം കൂടിയാണിത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്.

https://www.youtube.com/watch?si=KBNVwARARlcSLfK3&v=vB7Y2wcBAZw&feature=youtu.be

ഗജിനിയും തുപ്പാക്കിയും പോലെയുള്ള ഒരു സിനിമയാകും മദ്രാസി എന്നാണ് ഒരു ഇന്റര്‍വ്യൂവില്‍ മുരുഗദോസ് അഭിപ്രായപ്പെട്ടിരുന്നു. ‘ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷന്‍ സീനുകളുമാണ് മദ്രാസിക്കായി ഞാന്‍ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷന്‍. അത് കൃത്യമായി ഫൈനല്‍ ഔട്ട്പുട്ടില്‍ വന്നിട്ടുമുണ്ട്’, മുരുഗദോസ് പറഞ്ഞു.

ശ്രീ ലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, രുക്മിണി വസന്ത് , വിദ്യുത് ജമാല്‍, ബിജു മേനോന്‍, ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി : കെവിന്‍ മാസ്റ്റര്‍ ആന്‍ഡ് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍ എന്നിവരാണ്. മദ്രാസി സെപ്റ്റംബര്‍ അഞ്ചിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.

You might also like

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

Top Picks for You
Top Picks for You