newsroom@amcainnews.com

കാൽഗറി ലിവിങ്സ്റ്റണിൽ അങ്കമാലി സ്വദേശിയെ കാണാതായി

കാൽഗറിയിലെ ലിവിങ്സ്റ്റൺ നോർത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയിൽ നിന്ന് മലയാളി യുവാവിനെ കാണാതായി. 39 വയസ്സുള്ള അങ്കമാലി സ്വദേശി ഫിൻ്റോ ആന്‍റണി പുതുശ്ശേരിയേയാണ് കാണാതായത്. ലൂക്കാസ് ക്ലോസ് നോർത്ത് വെസ്റ്റിലെ 100 ബ്ലോക്കിലുള്ള വീട്ടിൽ താമസിച്ചിരുന്ന ഇയാളെ ഏപ്രിൽ 5 ശനിയാഴ്ച വൈകിട്ട് 5 മണി മുതലാണ് കാണാതായത്. ആൽബർട്ട ലൈസൻസ് പ്ലേറ്റ് CTR 9938 ഉള്ള കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിൻ്റോ വീട്ടിൽ നിന്ന് പുറപ്പെട്ടത്.

177 സെൻ്റിമീറ്റർ ഉയരവും ഏകദേശം 68 കിലോഗ്രാം ഭാരവുമുള്ള ഫിൻ്റോ ആന്‍റണിക്ക്, കറുത്ത മുടിയും കടും തവിട്ടുനിറമുള്ള കണ്ണുകളുമാണ്. അവസാനമായിക്കാണുമ്പോൾ ചാര-ഓറഞ്ച് നിറങ്ങളിലുള്ള ലോഗോയോടുകൂടിയ ഒരു കറുത്ത ടീ-ഷർട്ടും, ചാരനിറത്തിലുള്ള ജീൻസും, കറുത്ത ഷൂസുമായിരുന്നു ഇയാൾ ധരിച്ചിരുന്നത്. ഇയാൾ എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

You might also like

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You