newsroom@amcainnews.com

അമേരിക്കൻ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി; യു.എസിലേക്കുള്ള കനേഡിയൻ യാത്രക്കാരുടെ എണ്ണം കുറയുന്നു

കാനഡക്കാർ യു.എസിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ യുഎസിൽ ചെലവഴിക്കുന്ന തുകയിൽ ഈ വർഷം 3.2 ശതമാനം കുറവുണ്ടാകുമെന്നാണ് യു.എസ്. ട്രാവൽ അസോസിയേഷൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്ന്ത്. ഇതേ തുടർന്ന് മുൻ വർഷത്തെ അപേക്ഷിച്ച് യു.എസിന് ഏകദേശം 5.7 ബില്യൺ ഡോളറിൻ്റെ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം ഏകദേശം 20.2 ദശലക്ഷം കാനഡക്കാർ യു.എസ്.സിലേക്ക് യാത്ര ചെയ്തിരുന്നു. ഈ വർഷം അത് 15.7 ദശലക്ഷമായി കുറയാനാണ് സാധ്യത. 2029 വരെ കാനഡയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കോവിഡ്-19 മഹാമാരിക്ക് മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തിയേക്കില്ലെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. മെക്സിക്കോയിൽ നിന്ന് കൂടുതൽ സന്ദർശകർ എത്തുന്നുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും നേരിയ കുറവുണ്ട്.

ചില യു.എസ്. നഗരങ്ങൾ പ്രത്യേക കിഴിവുകളും പരിപാടികളും നൽകി കാനഡക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, മൊണ്ടാനയിലെ കാലിസ്‌പെൽ (Kalispell) ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ‘കനേഡിയൻ വെൽക്കം പാസ്’ നൽകുന്നുണ്ട്. എങ്കിലും രാഷ്ട്രീയപരമായ പിരിമുറുക്കങ്ങളും അതിർത്തിയിലെ ആശങ്കകളും കാരണം പല കാനഡക്കാരും യു.എസ്.സിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത പാലിക്കുകയാണ്. വിസ നൽകുന്നതിലെ കാലതാമസവും ഉയർന്ന ഫീസും സന്ദർശകരുടെ എണ്ണം ഇനിയും കുറച്ചേക്കാം എന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മൊത്തത്തിൽ, കാനഡക്കാർ യാത്ര ഒഴിവാക്കുന്നത് ഈ വർഷം യു.എസ്. ടൂറിസത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

You might also like

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

Top Picks for You
Top Picks for You