newsroom@amcainnews.com

പുതിയ പൊലീസ് സേന രൂപീകരിണം: പണിപോകുമോ എന്ന ആശങ്കയില്‍ ആല്‍ബര്‍ട്ട ഷെരീഫുകള്‍

എഡ്മിന്റന്‍ : പ്രവിശ്യയില്‍ സ്വതന്ത്ര പൊലീസ് സേന രൂപീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ പ്രതിഷേധമറിയിച്ച് ആല്‍ബര്‍ട്ട ഷെരീഫുകള്‍. തിങ്കളാഴ്ച സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ 49 പ്രകാരം, പുതിയ പൊലീസ് സേന രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് ആല്‍ബര്‍ട്ട ഷെരീഫ്‌സ് ബ്രാഞ്ച് ഓഫീസേഴ്സ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പൊലീസ് ഓഫീസര്‍മാരായി പരിശീലനം ലഭിച്ച ഏകദേശം 600 ആല്‍ബര്‍ട്ട ഷെരീഫുകള്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര സേനയെ പ്രവര്‍ത്തിപ്പിക്കുന്നത്തിന് ക്രൗണ്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നതും ബില്‍ 49-ല്‍ ഉള്‍പ്പെടുന്നു. ഇത് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അസോസിയേഷന്‍ പറയുന്നു.

അതേസമയം, പുതിയ സേന രൂപീകരിക്കുന്നതോടെ നിയമ നിര്‍വ്വഹണ ശേഷി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടിയന്തര സേവന മന്ത്രി മൈക്ക് എല്ലിസ് വ്യക്തമാക്കി. ആര്‍സിഎംപിയുടെ ചിലവുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതും അടിയന്തിര സേവന നമ്പറില്‍ വിളിച്ചതിന് ശേഷം ആല്‍ബര്‍ട്ട നിവാസികള്‍ സഹായത്തിനായി വളരെ നേരം കാത്തിരിക്കേണ്ടി വരുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറയുന്നു.

ആല്‍ബര്‍ട്ടക്കാര്‍ക്ക് ഒരു പ്രവിശ്യാ പൊലീസ് സേന വേണ്ടെന്നാണ് അഭിപ്രായമെന്നും നിലവിലുള്ള ഷെരീഫുകള്‍ പ്രവിശ്യാ പൊലീസ് സേനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആല്‍ബര്‍ട്ട പബ്ലിക് സേഫ്റ്റി ഷാഡോ മന്ത്രി ഡേവിഡ് ഷെപ്പേര്‍ഡ്പറഞ്ഞു

You might also like

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

Top Picks for You
Top Picks for You