ആല്‍ബര്‍ട്ടയിലെ പ്രവിശ്യാ സര്‍ക്കാര്‍ ജീവനക്കാരും യൂണിയനും തമ്മിലുള്ള വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ചു. 18 മാസത്തോളം നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍, 23,000 ജീവനക്കാര്‍ക്ക് പുതിയ കരാര്‍ ഉണ്ടാക്കാനുള്ള അവസാന ശ്രമമാണിതെന്ന് ആല്‍ബര്‍ട്ട യൂണിയന്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ എംപ്ലോയീസ് (AUPE) പ്രസിഡന്റ് ഗൈ സ്മിത്ത് പറഞ്ഞു. ധനകാര്യ മന്ത്രി നെയ്റ്റ് ഹോര്‍ണറുടെ ഇടപെടലാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.
വേതനവും ജോലി സാഹചര്യങ്ങളുമാണ് പ്രധാന തര്‍ക്ക വിഷയങ്ങള്‍. മെയ് മാസത്തില്‍ ജീവനക്കാര്‍ 90% പേരും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ചര്‍ച്ചകള്‍ വിജയിച്ചാല്‍ സെപ്റ്റംബര്‍ ആദ്യവാരം യൂണിയന്‍ അംഗങ്ങള്‍ കരാറിന്മേല്‍ വോട്ട് ചെയ്യും. മുന്നണി പോരാളികളായ തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്ന നീതിയുക്തമായ കരാറാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗൈ സ്മിത്ത്പറഞ്ഞു.