newsroom@amcainnews.com

കാനഡയിൽ ആദ്യമായി ഡിജിറ്റൽ വാലറ്റ് ആരംഭിച്ച് ആൽബെർട്ട; മൊബൈൽ ഹെൽത്ത് കാർഡും അവതരിപ്പിച്ചു

ആൽബെർട്ട: സർക്കാരിൽ നിന്നും ലഭിക്കുന്ന രേഖകൾ പൊതുജനങ്ങൾക്ക് സ്വകാര്യ മൊബൈൽ ഡിവൈസുകളിൽ ശേഖരിക്കാൻ സാധിക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ച് ആൽബെർട്ട. ആൽബെർട്ട വാലറ്റ് എന്ന് പേരിട്ടിരിക്കുന്ന ഡിജിറ്റൽ ആപ്പ് കാനഡയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. പ്രവിശ്യയിലെ ഗവൺമെന്റ് സർവീസ് ഡെലിവറി ആധുനികവത്കരിക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

വാലറ്റുകളിൽ ചേർക്കാൻ കഴിയുന്ന ആദ്യത്തെ രേഖ മൊബൈൽ ഹെൽത്ത് കാർഡായിരിക്കും. ആരോഗ്യ പരിപാലന സംവിധാനവുമായി ഇടപെടാനുള്ള വേഗതയേറിയതും സൗകര്യപ്രദവുമായ മാർഗമാണിത്. ആൽബെർട്ട നിവാസികൾക്ക് വേഗതയേറിയതും മികച്ചതുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് ആൽബെർട്ട വാലറ്റ് ആരംഭിച്ചിരിക്കുന്നതെന്ന് ഡാനിയേൽ സ്മിത്ത് സംവിധാനം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. നിലവിലുള്ള പേപ്പർ ഹെൽത്ത് കാർഡുകൾക്ക് അനുബന്ധമായാണ് ഈ ഓപ്ഷണൽ ടൂൾ അവതരിപ്പിക്കുന്നതെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

ആൽബെർട്ട വാലറ്റ് തെരഞ്ഞെടുക്കുന്നവരുടെ ആരോഗ്യ സംബന്ധമായതും വ്യക്തിപരവുമായ വിവരങ്ങളുടെ നിയന്ത്രണം ആ വ്യക്തികൾക്ക് മാത്രമായിരിക്കും. സ്വകാര്യമായി വിവരങ്ങൾ തങ്ങളുടെ മൊബൈൽ ഡിവൈസുകളിൽ ശേഖരിക്കാൻ കഴിയും. ആ വിവരങ്ങൾ അതത് വ്യക്തികൾക്ക് മാത്രമാണ് ആക്‌സസ് ചെയ്യാനും സാധിക്കുകയുള്ളൂ. ആൽബെർട്ടൻ ജനതയുടെ ജീവിതം ലളിതവും സൗകര്യപ്രദവുമാക്കുന്നതിന് സാങ്കേതികവിദ്യയിലെ പുരോഗതി ഉപയോഗിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വെള്ളിയാഴ്ച മക്‌ഡൊഗൽ സെന്ററിൽ മാധ്യമപ്രവർത്തകരോട് സ്മിത്ത് പറഞ്ഞു.

You might also like

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് മുഖ്യമന്ത്രി, പേരാവൂരിൽ ശൈലജ ടീച്ചർ

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

Top Picks for You
Top Picks for You