newsroom@amcainnews.com

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 50,000-ത്തിലധികം അധിക ശസ്ത്രക്രിയകൾ നടത്തും; ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി ആൽബെർട്ടാ സർക്കാർ

പ്രവിശ്യയിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആൽബെർട്ടാ സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 50,000-ത്തിലധികം അധിക ശസ്ത്രക്രിയകൾ നടത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാൽഗറിയിലെ സൗത്ത് ഹെൽത്ത് കാമ്പസിൽ ഉൾപ്പെടെ, ആയിരത്തിലധികം ആശുപത്രി കിടക്കകൾ കൂടി ചേർക്കും. എട്ട് പുതിയ അടിയന്തര പരിചരണ കേന്ദ്രങ്ങൾ നിർമ്മിക്കും.

രോഗികളെയും ആരോഗ്യ പ്രവർത്തകരെയും സഹായിക്കുന്നതിനും, നിലവിലെ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായാണ് പുതിയ നടപ്പാക്കുന്നതെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ആശുപത്രികളിലെ തിരക്ക് കുറയ്ക്കുക, രോഗികൾക്കുള്ള സൌകര്യങ്ങൾ മെച്ചപ്പെടുത്തുക, അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും കമ്മ്യൂണിറ്റി പരിചരണത്തെയും പരസ്പരം കൂടുതൽ നന്നായി ബന്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. എങ്കിലും, ഇതെല്ലാം വെറും വാഗ്ദാനങ്ങൾ മാത്രമാണെന്നും എപ്പോൾ, എങ്ങനെ നടപ്പിലാക്കും എന്നതിനെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങൾ ഇല്ലെന്നും വിമർശകർ അഭിപ്രായപ്പെട്ടു.

You might also like

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് മുഖ്യമന്ത്രി, പേരാവൂരിൽ ശൈലജ ടീച്ചർ

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

Top Picks for You
Top Picks for You