newsroom@amcainnews.com

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

എഡ്മണ്ടൺ: ആൽബെർട്ട ഫോറെവർ കാനഡ എന്ന പേരിലുള്ള പുതിയ നിവേദനവുമായി ബന്ധപ്പെട്ട നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കമായി. ആൽബെർട്ടയിലെ കൂടുതൽ ആളുകളും, പ്രവിശ്യ കാനഡയുടെ ഭാഗമായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ആവശ്യത്തിന് ഒപ്പുകൾ ലഭിക്കുന്നതിനുള്ള സമയപരിധി വളരെ കുറവാണ്. ആൽബെർട്ട കാനഡയിൽ തന്നെ തുടരണമെന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ? ഇതാണ് വേനൽക്കാലത്ത് ആൽബെർട്ടക്കാരുടെ മുന്നിലുള്ള വലിയ ചോദ്യം. പലരും അനുകൂലിച്ചും എതിർത്തും ഇതിനോട് പ്രതികരിക്കുന്നുണ്ട്. ആൽബെർട്ടയിലെ ചീഫ് ഇലക്ടറൽ ഓഫീസർ ഈ ചോദ്യം അംഗീകരിച്ചിരുന്നു.

ആൽബെർട്ടൻസിൽ നിന്ന് ഏകദേശം 2,94,000 ഒപ്പുകൾ ശേഖരിക്കാൻ മൂന്ന് മാസത്തിൽ താഴെ സമയം മാത്രമാണുള്ളത്. ആൽബെർട്ട പ്രവിശ്യ ഒരു പരമാധികാര രാജ്യമായി മാറുമെന്നും കാനഡയിലെ ഒരു പ്രവിശ്യയായി തുടരില്ലെന്നും നിങ്ങൾ സമ്മതിക്കുന്നുണ്ടോ?” എന്നൊരു പുതിയ ഹർജിയും കോടതികൾ പരിശോധിച്ച് വരികയാണ്. പുതിയ ഹർജി കനേഡിയൻ ഇനിഷ്യേറ്റീവ് ആക്ടിന് അനുസൃതമാണോ എന്നാണ് കോടതി പരിശോധിക്കുന്നത്. റഫറണ്ടവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും 30 ഭരണഘടനാ നിയമങ്ങൾ പാലിക്കണമെന്നതാണ് വ്യവസ്ഥ.

You might also like

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

Top Picks for You
Top Picks for You