newsroom@amcainnews.com

അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍: കമ്പനിക്ക് വന്‍ തുക പിഴയിട്ട് ആല്‍ബര്‍ട്ട എനര്‍ജി റെഗുലേറ്റര്‍

ഭൂമി നികത്തല്‍ അനുമതിക്കായുള്ള അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് CEPro Energy and Environmental Services കമ്പനിക്ക് ഭീമമായ പിഴ ചുമത്തി ആല്‍ബര്‍ട്ട എനര്‍ജി റെഗുലേറ്റര്‍ (AER). 4.56 ലക്ഷം ഡോളര്‍ ആണ് പിഴ. 2023-ല്‍ CEPro സമര്‍പ്പിച്ച അഞ്ച് അപേക്ഷകള്‍ അപൂര്‍ണ്ണമായിരുന്നെന്നും, രണ്ടെണ്ണത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിരുന്നെന്നും റെഗുലേറ്റര്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഉത്തരവില്‍ പറയുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് പ്രാദേശിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഇത് പരിസ്ഥിതി സംരക്ഷണത്തെ തടസ്സപ്പെടുത്തുകയും, ഭൂമി ശരിയായ രീതിയില്‍ പുനഃസ്ഥാപിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതില്‍ AER-നെ തടയുകയും ചെയ്യുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് മലിനമായ മണ്ണ്, അവശേഷിക്കുന്ന മലിനീകരണങ്ങള്‍ എന്നിവ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ഇടയാക്കും. ഇത് ദീര്‍ഘകാല പരിസ്ഥിതി നാശത്തിന് കാരണമാകാമെന്നും ഉത്തരവില്‍ പറയുന്നു.

CEPro-ക്ക് ചുമത്തിയ പിഴ 150 പ്രത്യേക വിഷയങ്ങള്‍ക്കായാണ്. 2020-ലെ അപേക്ഷകളില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാത്തതിന് 75,000 ഡോളര്‍ പിഴയും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി CEPro ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും റെഗുലേറ്റര്‍ അറിയിച്ചു. എവറസ്റ്റ് കനേഡിയന്‍ റിസോഴ്‌സസ് കോര്‍പ്പറേഷനുവേണ്ടിയാണ് CEPro അപേക്ഷകള്‍ സമര്‍പ്പിച്ചതെന്നും ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

You might also like

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

Top Picks for You
Top Picks for You