newsroom@amcainnews.com

മികച്ച നേട്ടം കൈവരിച്ചു: റിപ്പോര്‍ട്ട് കാര്‍ഡുമായി ആല്‍ബര്‍ട്ട വിദ്യാഭ്യാസമന്ത്രി

ആല്‍ബര്‍ട്ട വിദ്യാഭ്യാസ മന്ത്രിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ തന്റെ ആറുവര്‍ഷക്കാലത്തെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് ഡിമിട്രിയോസ് നിക്കോളൈഡ്‌സ്. ആല്‍ബര്‍ട്ടയുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പട്ടികയിലുള്ളത്. തന്റെ മണ്ഡലത്തിലെ ആളുകള്‍ക്കാണ് തന്റെ മികച്ച നേട്ടങ്ങള്‍ വിശദീകരിക്കുന്ന കാര്‍ഡുകള്‍ നിക്കോളൈഡ്‌സ് ഇമെയിൽ വഴി അയച്ചത്. വാലിറിഡ്ജ് നോയ്‌സ് വാള്‍, ക്ളാസ്‌ മുറികളിലെ മൊബൈല്‍ ഫോണ്‍ നിരോധനം, പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം, 130 സ്‌കൂളുകളുടെ പുനരുദ്ധാരണം തുടങ്ങിയ നിരവധി പദ്ധതികളെ കുറിച്ച് ഈ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നിക്കോളൈഡ്‌സ്‌ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ നേരത്തെ സമരം ചെയ്തിരുന്നു. തിരക്കേറിയ ക്ലാസ് മുറികളും ജീവനക്കാരുടെ കുറവും ഉള്‍പ്പെടെയുള്ള നിരവധി വെല്ലുവിളി നേരിടുന്നതിനാല്‍ പൊതുവിദ്യാഭ്യാസ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ നിക്കോളൈഡ്‌സ് പരാജയപ്പെട്ടതായി അധ്യാപക സംഘടന ആരോപിക്കുന്നു.

You might also like

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

എണ്ണ വിപണിയിൽ കാനഡയുടെ കരുത്ത്; ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് നോർവേയിൽ മാർക്ക് കാർണി

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

Top Picks for You
Top Picks for You