newsroom@amcainnews.com

എയർ ഇന്ത്യ പൈലറ്റ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കാനഡ

കാനഡയിലെ വൻകൂവർ വിമാനത്താവളത്തിൽ പൈലറ്റ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ എയർ ഇന്ത്യയോട് അന്വേഷണം ആവശ്യപ്പെട്ട് കാനഡ. ഡിസംബർ 23-ന് വൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന AI186 എയർ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റൻ സൗരഭ് കുമാറിനെതിരെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് നടപടി സ്വീകരിച്ചത്. പൈലറ്റ് മദ്യപിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ രണ്ട് ബ്രീത്ത് അനലൈസർ പരിശോധനകളിലും ഫലം പോസിറ്റീവ് ആയതോടെ ഇയാളെ വിമാനത്തിൽ നിന്ന് ഉടൻ നീക്കം ചെയ്തു. കനേഡിയൻ ഏവിയേഷൻ റെഗുലേഷൻസ് (CARs) പ്രകാരമുള്ള സുരക്ഷാ നിയമങ്ങളുടെയും എയർ ഇന്ത്യയുടെ ഫോറിൻ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്വീകരിച്ച തിരുത്തൽ നടപടികളെക്കുറിച്ച് ജനുവരി 26-നകം വിശദീകരണം നൽകാൻ എയർ ഇന്ത്യയോട് കാനഡ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, എയർ ഇന്ത്യയുടെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) കഴിഞ്ഞ ദിവസം പൈലറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

You might also like

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

Top Picks for You
Top Picks for You