എയർ കാനഡ മാനേജ്മെന്റ് സ്റ്റാഫ് തസ്തികകൾ വെട്ടി കുറയ്ക്കുന്നു. എന്നാൽ എത്ര തസ്തികകൾ ഒഴിവാക്കുമെന്ന കാര്യത്തിൽ എയർ കാനഡ വ്യക്തമാക്കിയിട്ടില്ല. ജോലി നഷ്ടപ്പെടുന്ന ജീവനക്കാരുമായി ചർച്ചകൾ തുടരുകയാണെന്ന് വക്താവ് ക്രിസ്റ്റോഫ് ഹെന്നെബെൽ പറഞ്ഞു.
ഒരു ആഗോള കമ്പനി എന്ന നിലയിൽ ഉപയോക്താക്കൾക്കും ബിസിനസ് പ്രവർത്തനങ്ങൾക്കുമാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ ഹെന്നെബെൽ തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയാണെന്നും കൂട്ടിച്ചേർത്തു. പെട്ടെന്നൊരു ദിവസമെടുത്ത തീരുമാനമല്ല ഇതെന്നും ഒട്ടേറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.







