newsroom@amcainnews.com

പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌ത്‌ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

എയർ കാനഡയിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരിൽ 99.7% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. ഓഗസ്റ്റ് 16-ന് 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് എയർ കാനഡയ്ക്ക് നൽകുമെന്ന് CUPE പറഞ്ഞു.

പണിമുടക്ക് ആരംഭിക്കുന്നതിനായി ജൂലൈ 28 ഉച്ചകഴിഞ്ഞ് ആരംഭിച്ച വോട്ടെടുപ്പ് ഓഗസ്റ്റ് അഞ്ച് വരെ തുടരുകയായിരുന്നു. വർഷാരംഭം മുതൽ ആരംഭിച്ച കരാർ ചർച്ച വിജയത്തിലെത്താത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കിനൊരുങ്ങുന്നത്. അതേസമയം പണിമുടക്ക് ആരംഭിച്ചാൽ ടൊറൻ്റോ പിയേഴ്സൺ ഉൾപ്പെടെ കാനഡയിലെ പ്രധാന വിമാനത്താവളങ്ങളെ സാരമായി ബാധിച്ചേക്കും. ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ മുൻ കരാർ മാർച്ച് 31-ന് അവസാനിച്ചിരുന്നു. വേതന വർധന, വേതനമില്ലാത്ത ജോലി, ദിവസബത്ത, പെൻഷൻ, ജോലി നിയമങ്ങൾ, വിശ്രമവേളകൾ തുടങ്ങിയയവയാണ് തർക്കവിഷയങ്ങൾ. അനുദിനം ഉയരുന്ന ജീവിതച്ചെലവിൽ ഒരു എൻട്രി ലെവൽ ഫ്ലൈറ്റ് അറ്റൻഡൻ്റിന് പ്രതിമാസം 1,951.30 ഡോളർ മാത്രമാണ് ലഭിക്കുന്നതെന്നും ഇത് ജീവിക്കാൻ തികയുന്നില്ലെന്നും യൂണിയൻ പറയുന്നു.

You might also like

വെസ്റ്റ്‌ജെറ്റ് സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ചു

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You