newsroom@amcainnews.com

എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാര്‍ പണിമുടക്കിലേക്ക്: നോട്ടീസ് നൽകി

കരാർ ചർച്ചകൾ വിഫലമായതോടെ പണിമുടക്കിനൊരുങ്ങി എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാര്‍. എയര്‍ കാനഡയുമായി പുതിയ കരാറിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എയര്‍ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ 72 മണിക്കൂര്‍ പണിമുടക്കിന് നോട്ടീസ് നല്‍കി. കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ആണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പണിമുടക്കാനാണ് നീക്കം.

ചൊവ്വാഴ്ച വൈകുന്നേരം ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് എയര്‍ കാനഡ അറിയിച്ചിരുന്നു. എയർലൈൻ മുന്നോട്ടുവെച്ച ആർബിട്രേഷൻ നിർദ്ദേശം യൂണിയൻ നിരസിച്ചിരുന്നു. കൂടാതെ, ബുധനാഴ്ച എയര്‍ കാനഡ യൂണിയന് ഒരു ലോക്കൗട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്. യൂണിയന്‍ അംഗങ്ങള്‍ക്കുള്ള കത്തില്‍ ചര്‍ച്ച തുടരാന്‍ കമ്പനി ആഗ്രഹിക്കുന്നില്ലെന്ന് CUPE വ്യക്തമാക്കിയിരുന്നു.

പണിമുടക്ക് ഉണ്ടായാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുമെന്നും അവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുമെന്നും എയര്‍ കാനഡ അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന വോട്ടെടുപ്പില്‍ 99.7% യൂണിയൻ അംഗങ്ങൾ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഈ വോട്ടെടുപ്പ് 60 ദിവസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

You might also like

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

Top Picks for You
Top Picks for You