newsroom@amcainnews.com

പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു; 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം

പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്രാ​യ​പ​രി​ധി വ​ർ​ധി​പ്പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 40 വ​യ​സ് വ​രെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​താം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​പ്ര​ധാ​ന തീ​രു​മാ​നം. നി​ല​വി​ൽ 36 വ​യ​സാ​യി​രു​ന്നു പ്രാ​യ​പ​രി​ധി. എ​സ്‌​സി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 45 വ​യ​സു​വ​രെ പ​രീ​ക്ഷ​യെ​ഴു​താം. നി​ല​വി​ല്‍ ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 39 വ​യ​സ് വ​രെ അ​പേ​ക്ഷി​ക്കാ​മാ​യി​രു​ന്നു. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഇ​നി 43 വ​യ​സ് വ​രെ ഇ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വും. പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ജ​സ്റ്റീ​സ് ജെ.​ബി.​കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍, പിഎസ്‌സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ 40 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.

You might also like

ഡയാനയുടെ ഓർമ്മയ്ക്കായി തുടങ്ങിയ സന്നദ്ധ സംഘടനയിൽ അഴിമതി? പ്രിൻസ് ഹാരി പ്രതിരോധത്തിൽ; ലണ്ടൻ കോടതിയിൽ കേസ്

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

ചൈനീസ് ആകാശത്ത് 40 ദിവസത്തെ അപ്രതീക്ഷിത വിലക്ക്; ആശങ്കയുമായി ലോകരാജ്യങ്ങൾ

ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

Top Picks for You
Top Picks for You