കോസ്റ്റാറിക്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു. കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഡീർ ആണ് അജ്ഞാതൻ്റെ വെടിയേറ്റ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ അക്രമി അതിക്രമിച്ച് എത്തുകയായിരുന്നു. കാമുകിയുടെ നിലവിളി കേട്ടതിനെ തുടർന്ന് ഓടിയെത്തിയ ഡീറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ജൂലൈ 11 ന് വൈകുന്നേരം പ്രശസ്തമായ ബീച്ച് പട്ടണമായ ഗ്വാനകാസ്റ്റിലെ ടമാരിൻഡോയിലെ ലോസ് ജോബോസ് പ്രദേശത്തായിരുന്നു സംഭവം. മോഷണത്തിനിടെയാണ് ഇയാൾക്ക് വെടിയേറ്റത് എന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ പതിവായി മെക്സിക്കോയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദമ്പതികളെ കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കൊലയാളി എന്ന് സംശയിക്കപ്പെടുന്നയാൾ ഇവരുടെ വീട്ടിൽ പ്രവേശിച്ചത്. ഡീർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.