newsroom@amcainnews.com

കാനഡയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം തുടരുമ്പോഴും രണ്ടായിരത്തോളം രോഗികളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മൂന്ന് വർഷമായിട്ടും പെർമനൻ്റ് റസിഡൻസി ഇല്ല! വീണ്ടും ചർച്ചയായി കർക്കശമകുടിയേറ്റ നിയമങ്ങൾ

കാനഡയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം തുടരുമ്പോഴും, രണ്ടായിരത്തിലധികം രോഗികളെ ചികിത്സിക്കുന്ന ഒരു അമേരിക്കൻ ഡോക്ടർ സ്ഥിരതാമസ അനുമതി (PR) കിട്ടാതെ വലയുന്നു. നോർത്ത് കരോലിനയിൽ നിന്നും കാനഡയിലെത്തിയ ഡോ. മൈക്കൽ ആൻ്റിലാണ് ചുവപ്പുനാടയിൽ കുടുങ്ങി പ്രതിസന്ധിയിലായിരിക്കുന്നത്.

2023-ലാണ് കൂടുതൽ സുരക്ഷിതമായ ജീവിത സാഹചര്യവും കാനഡയിലെ മികച്ച ആരോഗ്യസംവിധാനവും തേടി ഡോ. മൈക്കൽ ആൻ്റിൽ കുടുംബസമേതം ടൊറൻ്റോയിലെത്തിയത്. നിലവിൽ ടൊറൻ്റോയിലെ ഒരു തിരക്കേറിയ ക്ലിനിക്കിൽ 2,000-ത്തിലധികം രോഗികളുടെ ആശ്രയമാണ് ഈ ഡോക്ടർ.കാനഡയിൽ എത്തിയിട്ട് മൂന്ന് വർഷമായെങ്കിലും മൈക്കലിന് ഇതുവരെ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല. അപേക്ഷകളിലെ ചെറിയ സാങ്കേതിക പിഴവുകളും രേഖകളിലെ പോരായ്മകളും കാരണമാക്കി മൂന്ന് തവണയാണ് അധികൃതർ ഇദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചത്. കുടിയേറ്റ നിയമങ്ങൾ അത്രമേൽ കർക്കശമായതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കുന്നു.

സ്ഥിരതാമസ അനുമതി ഇല്ലാത്തതിനാൽ താൽക്കാലിക വിസയിലാണ് കുടുംബം കഴിയുന്നത്. ഇതിനാൽ തന്നെ അദ്ദേഹത്തിൻ്റെ മക്കൾക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വലിയ തുക ഫീസായി നൽകേണ്ടി വരുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ഫാമിലി ഡോക്ടറുടെ സേവനം പോലും ലഭിക്കാത്ത ഒൻ്റാരിയോയിൽ, ഇത്രയും വൈദഗ്ധ്യമുള്ള ഒരാൾക്ക് ഈ ഗതി വന്നത് ഞെട്ടിക്കുന്നതാണെന്ന് ക്ലിനിക്ക് ജീവനക്കാരും പറയുന്നു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ പുതിയ വിസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ കനേഡിയൻ മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്തു. “എനിക്ക് ടൊറൻ്റോയിലെ ജോലി ഇഷ്ടമാണ്, കാനഡയെ സ്വന്തം വീടായി കാണാൻ കഴിയുമെന്നാണ് ഇപ്പോഴും എൻ്റെ പ്രതീക്ഷ,” ഡോ. മൈക്കൽ ആൻ്റിൽ പറയുന്നു.

You might also like

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ഇറാൻ പവർ പ്ലാൻ്റുകൾ തൊട്ടാൽ ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കും: ട്രംപിന്റെ ഭീഷണിക്ക് മറുപടി

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

Top Picks for You
Top Picks for You