newsroom@amcainnews.com

യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി

വടക്കന്‍ ഇംഗ്ലണ്ടില്‍ 20 വയസ്സുള്ള യുവതിയെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ബലാത്സംഗം ചെയ്തു. ആക്രമിക്കപ്പെട്ട യുവതി ഇന്ത്യന്‍ വംശജയെന്നാണ് സൂചന. ബ്രിട്ടീഷ് പൗരനായ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വംശീയവിദ്വേഷത്തെ തുടര്‍ന്നുള്ള ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസ് വിശേഷിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോണന്‍ ടയര്‍ പറഞ്ഞു. സിഖ് യുവതിക്ക് നേരെ വംശീയ വിദ്വേഷത്തോടെ നടന്ന ബലാത്സംഗത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പുതിയ ആക്രമണം.

പ്രതിയെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ എത്രയും വേഗം കൈമാറണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. 30 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളയാളാണ് പ്രതിയെന്നാണ് നിഗമനം. ചെറിയ മുടിയുള്ള ഇയാള്‍ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. സംഭവം നടന്ന സമയത്ത് ഇതുവഴി പോയ കാറുകളില്‍ സ്ഥാപിച്ച ഡാഷ്‌കാം ദൃശ്യങ്ങളില്‍ ഇത്തരത്തിലുള്ള ആളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

You might also like

ആഭ്യന്തര കലാപത്തെത്തുടർന്ന് സുഡാനിൽ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ കൊലചെയ്യപ്പെട്ടു

ഗാസ വെടിനിർത്തൽ ചർച്ച: തുർക്കിയിൽ തിങ്കളാഴ്ച നിർണായക യോഗം

താരിഫ് വിരുദ്ധ പരസ്യം പിന്‍വലിക്കാന്‍ കാര്‍ണി ആവശ്യപ്പെട്ടതായി ഡഗ്‌ ഫോർഡ്‌

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

എഡ്മിൻ്റണിലെ മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു; മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത് എട്ട് വിദ്യാർത്ഥികൾ

ദക്ഷിണകൊറിയയില്‍ ട്രംപ്-ഷി ചിന്‍പിങ് കൂടിക്കാഴ്ച

Top Picks for You
Top Picks for You