newsroom@amcainnews.com

സിസ്റ്റീന്‍ ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുത്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇന്നലെ സിസ്റ്റീന്‍ ചാപ്പലില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുത്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം മേയ് 18നു നടക്കും.അന്നു സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും. ഇന്നു രാവിലെ 10നു കര്‍ദിനാള്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 21ന് അദ്ദേഹം വിശ്വാസികളെ കാണും. വിശ്വാസത്തിന്റെ മനോഹാരിതയിലേക്ക് കണ്ണുതുറക്കാനും ദൈവിക ശുശ്രൂഷയുടെ ആഴം മനസ്സിലാക്കാനും സിസ്റ്റീന്‍ ചാപ്പലിലെ കുര്‍ബാനമധ്യേയുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

”എന്റെ സഹോദര കര്‍ദിനാള്‍മാരെ, ദൈവം സൃഷ്ടിച്ചിരിക്കുന്ന അദ്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കാനും ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളിലേക്ക് കണ്ണുതുറക്കാനും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഈ പുതിയ അജപാലനദൗത്യം ഏറ്റെടുക്കാന്‍, ആ കുരിശ് ചുമക്കാന്‍ നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു. സഭയായും ക്രിസ്തുവിന്റെ സുഹൃത്തുക്കളായും നിങ്ങളോരോരുത്തരും ഓരോ ചുവടിലും ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം”- കര്‍ദിനാള്‍മാരോട്പാപ്പപറഞ്ഞു.

You might also like

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

Top Picks for You
Top Picks for You