newsroom@amcainnews.com

പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിപക്ഷനേതാവായി ആന്‍ഡ്രൂ ഷീര്‍

പാര്‍ലമെന്റില്‍ പാര്‍ട്ടിയെ നയിക്കാന്‍ മുന്‍ പാര്‍ട്ടി ലീഡറും സസ്‌കാച്വാന്‍ എംപിയുമായ ആന്‍ഡ്രൂ ഷീറിനെ കണ്‍സര്‍വേറ്റീവ് കോക്കസ് തിരഞ്ഞെടുത്തു. മെയ് 26-ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ ചുമതലകള്‍ ഏറ്റെടുക്കും. തിരഞ്ഞെപ്പ് പരാജയത്തിന് ശേഷം മുന്നോട്ടുള്ള പാത ആസൂത്രണം ചെയ്യുന്നതിനായി ഓട്ടവയില്‍ ചേര്‍ന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ യോഗത്തിലാണ് തീരുമാനം. 20 വര്‍ഷത്തിനു ശേഷം കണ്‍സര്‍വേറ്റീവ് ലീഡര്‍ പിയേര്‍ പൊളിയേവ് കാള്‍ട്ടണ്‍ റൈഡിങില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഇടക്കാല പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്.

പിയേര്‍ പൊളിയേവ് പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുന്നത് വരെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് കോക്കസ് യോഗത്തിന് ശേഷം ആന്‍ഡ്രൂ ഷീര്‍ പ്രതികരിച്ചു. അതേസമയം പിയേര്‍ പൊളിയേവ് ആല്‍ബര്‍ട്ടയിലെ ബാറ്റില്‍ റിവര്‍- ക്രൗഫൂട്ട് റൈഡിങ്ങില്‍ നിന്നും വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിക്കും. ഈ റൈഡിങ്ങില്‍ പാര്‍ട്ടി നേതാവിന് മത്സരിക്കാന്‍ അവസരം നല്‍കുന്നതിനായി നിലവിലെ എംപി ഡാമിയന്‍ കുറേക് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ സന്നദ്ധതയറിയിച്ചതോടെയാണ് പൊളിയേവ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.

You might also like

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

Top Picks for You
Top Picks for You