newsroom@amcainnews.com

ഡോൺ ഡേവിസ് എൻഡിപിയുടെ ഇടക്കാല നേതാവ്

ടൊറന്റോ : ബ്രിട്ടിഷ് കൊളംബിയ എം പി ഡോൺ ഡേവിസ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) ഇടക്കാല നേതാവാകും. മുൻ നേതാവ് ജഗ്മീത് സിങ് ഏപ്രിൽ 28-ന് നടന്ന തിരഞ്ഞെടുപ്പിൽ ബർണാബി സെൻട്രൽ സീറ്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാജിവെച്ചതോടെയാണ് ദേശീയ കൗൺസിൽ തിങ്കളാഴ്ച ഡേവിസിനെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഹെൽത്ത് ക്രിട്ടിക്കായി പ്രവർത്തിച്ച ഡേവിസ്, ദന്തൽ കെയർ, ഫാർമകെയർ നിയമനിർമ്മാണങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ലിബറൽ സർക്കാരുമായുള്ള എൻഡിപി ചർച്ചകൾക്ക് നേതൃത്വം നൽകി.

പാർട്ടിയുടെ നേതൃത്വ സ്ഥിതിയെക്കുറിച്ച് ചർച്ച ചെയ്യാൻ എൻഡിപി കോക്കസ് കഴിഞ്ഞയാഴ്ച രണ്ടുതവണ യോഗം ചേർന്നിരുന്നു. ഹൗസ് ഓഫ് കോമൺസിൽ ഏഴ് സീറ്റുകളായി കുറഞ്ഞതോടെ എൻഡിപിക്ക് കഴിഞ്ഞയാഴ്ച ഔദ്യോഗിക പാർട്ടി പദവി നഷ്ടപ്പെട്ടു. നേതൃത്വ മത്സരത്തിനുള്ള നിയമങ്ങളും സമയവും പിന്നീട് തീരുമാനിക്കുമെന്ന് പാർട്ടി നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

You might also like

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

Top Picks for You
Top Picks for You