newsroom@amcainnews.com

അമേരിക്കയിൽ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധം; ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും കഴിഞ്ഞാലേ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാൻ കഴിയൂയെന്ന് ട്രംപ്

വാഷിങ്ടൺ: യുഎസിലെ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധമാക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. വാണിജ്യമേഖലയിലെ സുരക്ഷയ്ക്ക് പ്രഫഷനൽ ഡ്രൈവർമാർ ഇംഗ്ലീഷ് അറിയേണ്ടതു സുപ്രധാനമാണെന്നു ട്രംപ് പറഞ്ഞു. ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും കഴിഞ്ഞാലേ ട്രാഫിക് നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാൻ കഴിയൂ എന്നും ട്രംപ് പറഞ്ഞു.

ഫെഡറൽ നിയമങ്ങൾ ഇതു നിഷ്കർഷിക്കുന്നുണ്ടെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഉത്തരവ് വിവേചനപരമാണെന്നു സിഖ് സംഘടനകൾ ആരോപിച്ചു. യുഎസിലെ ചരക്കുനീക്ക മേഖലയിൽ ഒന്നര ലക്ഷത്തിലേറെ സിഖ് വംശജർ ജോലിയെടുക്കുന്നുണ്ട്. ഇവരിൽ 90 ശതമാനവും ഡ്രൈവർമാരാണ്.

You might also like

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

Top Picks for You
Top Picks for You