newsroom@amcainnews.com

വന്‍കൂവര്‍ ഫെസ്റ്റിവല്‍ ദുരന്തം: യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി

വന്‍കൂവര്‍: ശനിയാഴ്ച നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലില്‍ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. വന്‍കൂവര്‍ സ്വദേശിയായ 30 വയസ്സുള്ള കൈ-ജി ആദം ലോ എന്ന പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിയാതായി പൊലീസ് അറിയിച്ചു.

അതേസമയം ഫെസ്റ്റിവല്‍ ദുരന്തത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും വരും ദിവസങ്ങളില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായും വന്‍കൂവര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ശനിയാഴ്ച രാത്രി 8 മണിക്ക് ശേഷമാണ്, E. 41st അവന്യൂവിനും ഫ്രേസര്‍ സ്ട്രീറ്റിനും സമീപം നടന്ന സ്ട്രീറ്റ് ഫെസ്റ്റിവലിലേക്ക് വാഹനം ഇടിച്ചു കയറിയത്.

അപ്രതീക്ഷിത ദുരന്തത്തില്‍ മാര്‍ക്ക് കാര്‍ണി സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി. ഫെസ്റ്റിവലില്‍ നിന്ന് പുറത്തുവന്ന ‘ഭയാനകമായ’ വാര്‍ത്തകള്‍ക്ക് ശേഷം തന്റെ ചിന്തകള്‍ വന്‍കൂവറിലെ ഫിലിപ്പിനോ സമൂഹത്തിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ്പറഞ്ഞു.

You might also like

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

വെസ്റ്റ്‌ജെറ്റ് സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ചു

Top Picks for You
Top Picks for You