newsroom@amcainnews.com

സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകം; പ്രത്യേക നിരീക്ഷണത്തിന് സംവിധാനമൊരുക്കിയെന്ന് എഡിജിപി മനോജ് എബ്രഹാം

തിരുവനന്തപുരം: സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകമാണെന്ന് വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക നിരീക്ഷണത്തിന് സംവിധാനമുണ്ടാക്കിയെന്നും വിതരണക്കാരെ പിടികൂടുന്നതിനായി നീക്കം തുടങ്ങിയെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണ്. കൃത്യമായ വിവരം ഇതുസംബന്ധിച്ച് പൊലീസിനുണ്ട്. സിനിമ സെറ്റുകളിൽ നിരീക്ഷണം ശക്തമാക്കും. ഷൈൻ ടോം ചാക്കോയ്ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ നടിയുമായി പൊലീസ് ഇന്ന് സംസാരിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

സിനിമ സെറ്റുകളിൽ ലഹരി ഉപയോഗിക്കില്ലെന്ന് അണിയറ പ്രവർത്തകർ സത്യവാങ് മൂലം എഴുതി വാങ്ങണം. സിനിമ സെറ്റുകളിലെ അടക്കം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി പറയാൻ മടിക്കരുതെന്നും പരാതിക്കാർക്ക് പൊലീസ് സംരക്ഷണം നൽകുമെന്നും സിനിമ മേഖലയാണ് ഇക്കാര്യത്തിൽ മാതൃക പ്രവർത്തനം നടത്തേണ്ടതെന്നും സംഘടകളും പൊലീസുമായി യോഗം ചേരുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

സിനിമയുടെ ഷൂട്ടിങ് വേഗത്തിൽ തീർക്കാൻ ലഹരി ഉപയോഗിച്ച് കൂടുതൽ സമയം ജോലി ചെയ്യുന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കാരവാനുകളിലും ഹോട്ടലുകളിലുമെല്ലാം ലഹരി ഉപയോഗം നടക്കുന്നുണ്ട്. ഹോട്ടലുകളിൽ ഷൂട്ടിങ് നടക്കുമ്പോഴുള്ള പാർട്ടികളിലും ഡിജെ പാർട്ടികളിലും ലഹരി ഉപയോഗമുണ്ട്. അമ്മയടക്കമുള്ള സിനിമ മേഖലയിലെ എല്ലാ സംഘടനകളുമായും പൊലീസ് യോഗം വിളിച്ചിട്ടുണ്ട്.

അവരോടൊപ്പം ചേർന്നുകൊണ്ടും ലഹരിക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് പൊലീസ് നിരീക്ഷണം നടത്തും. ഷൈൻ ടോം ചാക്കോയുടെ കേസുമായി ബന്ധപ്പെട്ട് മൊഴികൾ എടുത്തിട്ടുണ്ട്. ആരൊക്കെയാണ് ഹോട്ടലിൽ വന്നതെന്നകാര്യത്തിലടക്കം മൊഴികളിലെടുത്തിട്ടുണ്ട്. ഇതിന് പിന്നിൽ വലിയ റാക്കറ്റ് ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ ലഹരി കേസുകൾ റിപ്പോർട്ട് ചെയ്യാൻ കൂടുതലായി ജനങ്ങൾ മുന്നോട്ടുവരുന്നുണ്ട്. അതുപോലെ സിനിമ മേഖലയിലും ഇത്തരം പരാതികൾ ഗൗരവമായി തന്നെ അന്വേഷിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

You might also like
High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

Fire Incident at Amravati District Hospital: Tragically Three Newborns Perish

അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം: മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

Centre Bans Cold and Cough Drug Combinations for Children Under Four

നാലു വയസ്സിന് താഴെയുള്ള കുട്ടികളുടെ ചുമമരുന്ന് സംയുക്തങ്ങൾക്ക് കേന്ദ്ര വിലക്ക്

Bollywood Actor Rohullah Mehdi Arrested in Drug Case

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രോഹുല്ല മെഹ്ദി അറസ്റ്റിൽ

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

യാത്രാച്ചെലവ് 93,000 ഡോളർ: ഡഗ് ഫോർഡിന്‍റെ ടെക്സസ് യാത്ര വിവാദത്തിൽ

Top Picks for You
Top Picks for You