newsroom@amcainnews.com

സർവീസ് ചട്ടം ലംഘിച്ച് കെകെ രാഗേഷിനെ പുകഴ്ത്തി പോസ്റ്റ്; ദിവ്യ എസ് അയ്യർക്കെതിരേ യൂത്ത് കോൺഗ്രസ് പരാതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ്. അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് പരാതി നൽകി. കെ.കെ. രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്, ദിവ്യ എസ്. അയ്യരുടെ സർവീസ് ചട്ടം ലംഘനമാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻറ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതക്ക് എതിരാണ് പോസ്റ്റ്‌ എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് വിജിൽ മോഹൻറെ പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

അതേസമയം ദിവ്യയുടെ പുകഴ്ത്തൽ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയെന്ന് കണ്ണൂരിൽ മാധ്യമങ്ങളെ കണ്ട വിജിൽ മോഹൻ അഭിപ്രായപ്പെട്ടു. വാക്കുകൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ ചെയ്തതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പറഞ്ഞു. പ്രൊഫഷണൽ അഭിപ്രായം എങ്കിൽ എന്തിനാണ് കമ്യൂണിസ്റ്റ് വിപ്ലവ ഗാനം പശ്ചാത്തലമാക്കിയതെന്നും വിജിൽ മോഹൻ ചോദിച്ചു. തികച്ചും രാഷ്ട്രീയമായ അഭിപ്രായമാണ് ദിവ്യ നടത്തിയതെന്നും, ഐഎഎസ് പദവി രാജിവച്ച് സിപിഎം പ്രവർത്തകയായ ശേഷം വേണം ഇങ്ങനെ പറയാനെന്നും വിജിൽ കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ ദിവ്യക്കെതിരെ തങ്ങൾക്ക് ഒന്നും പറയേണ്ട കാര്യമുണ്ടാകുമായിരുന്നില്ലെന്നും വിജിൽ വിവരിച്ചു.

You might also like

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

Top Picks for You
Top Picks for You