newsroom@amcainnews.com

കാനഡ ചൈല്‍ഡ് ബെനിഫിറ്റ് പേയ്മെന്റ് വിതരണം 17-ന്

ഓട്ടവ: ഏപ്രില്‍ 17-ന് കാനഡ ചൈല്‍ഡ് ബെനിഫിറ്റ് (CCB) പേയ്മെന്റ് വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജന്‍സി അറിയിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളെ വളര്‍ത്തുന്നതിനു, അര്‍ഹരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നികുതി രഹിത പ്രതിമാസ പേയ്മെന്റാണ് കാനഡ ചൈല്‍ഡ് ബെനിഫിറ്റ്. അപേക്ഷകരുടെ വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ചായിരിക്കും തുക അനുവദിക്കുക. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പരമാവധി വാര്‍ഷിക ആനുകൂല്യം ഇപ്പോള്‍ ഒരു കുട്ടിക്ക് 7,787 ഡോളര്‍ ആണ്. അതേസമയം ആറ് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പരമാവധി ആനുകൂല്യം ഒരു കുട്ടിക്ക് 6,570 ഡോളര്‍ ആയിരിക്കും ലഭിക്കുക.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിച്ചുകൊണ്ട്, ശക്തമായ പിന്തുണ നല്‍കുന്നതിനാണ് സിസിബി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുട്ടിയുടെ പ്രായം, രക്ഷിതാവിന്റെ റസിഡന്‍സി സ്റ്റാറ്റസ്, കുടുംബത്തിന്റെ വരുമാനം എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിസിബിയുടെ യോഗ്യത നിര്‍ണ്ണയിക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കാനഡ ചൈല്‍ഡ് ബെനിഫിറ്റ് ലഭിക്കും. കുട്ടിക്ക് 18 വയസ്സ് തികയുന്ന മാസം വരെ പേയ്മെന്റുകള്‍ ലഭിക്കുന്നത്തുടരും

You might also like
Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 5 മുതൽ

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

Top Picks for You
Top Picks for You