newsroom@amcainnews.com

പെൻസിൽവേനിയ ഗവർണറുടെ ഔദ്യോഗിക വസതിയിൽ അജ്ഞാതൻ തീയിട്ടു

പെൻസിൽവേനിയ: പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോയുടെ ഔദ്യോഗിക വസതിയിൽ അജ്ഞാതൻ തീയിട്ടു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. ഈ സമയം ഗവർണറും കുടുംബവും വസതിയിൽ ഉറങ്ങുകയായിരുന്നു. മനഃപൂർവം ആരോ തീവച്ചതായിട്ടാണ് വിവരം. വീടിന്റെ തെക്കുവശത്തെ മുറിയിൽ നാശനഷ്ടമുണ്ടായി. വീട്ടിലുണ്ടായിരുന്ന ഗവർണറും കുടുംബവും മറ്റൊരു മുറിയിലായതിനാൽ സുരക്ഷിതമായി രക്ഷപ്പെട്ടു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ചോ തീയിടാനുള്ള കാരണത്തെക്കുറിച്ചോ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല. ഇതുസംബന്ധിച്ച വിവരം നൽകുന്നവർക്ക് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 1968 മുതൽ പെൻസിൽവേനിയ ഗവർണർമാർ താമസിക്കുന്നത് ഹാരിസ്ബർഗിലെ 2035 നോർത്ത് ഫ്രണ്ട് സ്ട്രീറ്റിലുള്ള ഈ വസതിയിലാണ്. നിയമപാലകരുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിതമായ ഇടപെടലിന് നന്ദിയുണ്ടെന്ന് ഗവർണർ ജോഷ് ഷാപിറോ അറിയിച്ചു.

You might also like

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

Top Picks for You
Top Picks for You