newsroom@amcainnews.com

സെമിറ്റിക് വിരുദ്ധ പോസ്റ്റോ? വീസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ സെമിറ്റിക് വിരുദ്ധ ഉള്ളടക്കം പങ്കുവെച്ചാല്‍ വീസയും ഗ്രീന്‍ കാര്‍ഡും നിഷേധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. വീസ നിഷേധത്തിന് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റികളും കാരണമാകുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) പറഞ്ഞു. വീസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇമിഗ്രേഷന്‍ അധികാരികള്‍ സൂക്ഷ്മമായി പരിശോധിക്കുകയും, സെമിറ്റിക് വിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരുടെ വീസയോ റെസിഡന്‍സി പെര്‍മിറ്റോ നിഷേധിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥി വീസകള്‍ക്കും ഗ്രീന്‍ കാര്‍ഡിനും കൂടുതല്‍ ബാധകമാകുന്ന നയം ഉടനടി പ്രാബല്യത്തില്‍ വരും.

തീവ്രവാദ അനുഭാവികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല, അവരെ ഇവിടെ പ്രവേശിപ്പിക്കാനോ ഇവിടെ തന്നെ തുടരുന്നത് അനുവദിക്കാനോ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിലെ പബ്ലിക് അഫയേഴ്‌സ് (ഡിഎച്ച്എസ്) അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്ലിന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യക്കാരടക്കം 300 വിദേശ വിദ്യാര്‍ഥികളുടെ വീസ അമേരിക്ക റദ്ദാക്കിയിരുന്നു. ക്യാമ്പസ് പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു നടപടി. പ്രക്ഷോഭത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പ്രതിഷേധ പോസ്റ്റുകളില്‍ ലൈക്കു ചെയ്തവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കും വീസ റദ്ദാക്കല്‍ നടപടി നേരിടേണ്ടി വന്നിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികളുടെ വീസയും വരും ദിവസങ്ങളില്‍ റദ്ദു ചെയ്യുമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.

You might also like

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

Top Picks for You
Top Picks for You