newsroom@amcainnews.com

അനധികൃത കുടിയേറ്റം കാനഡയില്‍ വര്‍ധിക്കുന്നതായി ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി

മണ്‍ട്രിയോള്‍ : രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി. യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തിയതാണ് ഈ വര്‍ധനയ്ക്ക് കാരണമെന്ന് ഏജന്‍സിയുടെ വിലയിരുത്തല്‍. മണ്‍ട്രിയോളിന് തെക്കുള്ള പ്രധാന അതിര്‍ത്തിയില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നും അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പറയുന്നു.

സെന്റ്-ബെര്‍ണാര്‍ഡ്-ഡി-ലാക്കോള്‍ എന്‍ട്രി പോയിന്റിലെ അഭയം തേടല്‍ അപേക്ഷകളുടെ എണ്ണം വര്‍ഷാരംഭം മുതല്‍ വര്‍ധിച്ചതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ ഡാറ്റ കാണിക്കുന്നു. മാര്‍ച്ചില്‍ 1,356 അപേക്ഷകളും ഏപ്രിലില്‍ ശനിയാഴ്ച വരെ 557 അപേക്ഷകളും ലഭിച്ചു.

ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേറിയതോടെ, രേഖകളില്ലാത്ത നിരവധി കുടിയേറ്റക്കാരെ നാട് കടത്തിയിരുന്നു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള 5.32 ലക്ഷം പേരുടെ താല്‍ക്കാലിക പദവി കഴിഞ്ഞ മാസം പിന്‍വലിക്കുന്നതായി യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു. ഇതിനു പിന്നാലെയാണ്, പദവി റദ്ദാക്കിയതായി അറിയിച്ചുകൊണ്ട് യുഎസ് അധികാരികളില്‍ നിന്ന് കത്തുകള്‍ ലഭിക്കാന്‍ തുടങ്ങിയതെന്നും രേഖകളില്ലാത്ത കുടിയേറ്റക്കാരെ സഹായിക്കുന്ന ഗ്രൂപ്പിന്റെ വക്താവ് ഫ്രാന്റ്‌സ് ആന്‍ഡ്രേ പറയുന്നു.
കാനഡ-യുഎസ് സേഫ് തേര്‍ഡ് കണ്‍ട്രി ഉടമ്പടി പ്രകാരം, ആളുകള്‍ ആദ്യം എത്തുന്ന രാജ്യത്ത് അഭയം തേടണം. അതായത്, യുഎസിലേക്ക് പറന്ന ഒരാള്‍ക്ക് പിന്നീട് കാനഡയില്‍ അഭയം തേടാന്‍ കഴിയില്ല. അതേസമയം, രാജ്യത്ത് ഒരു കുടുംബാംഗമുണ്ടെങ്കില്‍ അതിര്‍ത്തി കടന്ന് കാനഡയില്‍ അഭയം തേടാം. അഭയാര്‍ത്ഥി അപേക്ഷകളില്‍ വര്‍ധനയുണ്ടായിട്ടും, അതിര്‍ത്തി കടന്നുള്ള അനധികൃത കടന്നുകയറ്റത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടില്ലെന്ന് ആര്‍സിഎംപി അറിയിച്ചു.

എന്നാല്‍, യുഎസിലെ കുടിയേറ്റത്തിനെതിരെയുള്ള കര്‍ശന നടപടി, ആളുകളുടെ കാനഡയിലേക്കുള്ള ഒഴുക്കിന് കാരണമാകുമെന്ന് ആശങ്കയുള്ളതായും അദ്ദേഹം വ്യക്തമാക്കി. ആദ്യ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത്, ഹെയ്തി കുടിയേറ്റക്കാര്‍ക്കെതിരായ കര്‍ശന നയങ്ങള്‍ ആയിരക്കണക്കിന് ആളുകളെ കാനഡയിലേക്ക്, പ്രധാനമായും കെബെക്കിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചു.

കാനഡയില്‍ അഭയം തേടാന്‍ ആളുകള്‍ യുഎസില്‍ നിന്ന് പുറത്തുപോകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫെഡറല്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ലിബറല്‍ ലീഡര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു. ആ നിലപാട് മുന്‍പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാടില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. വിദേശത്ത് ഭീഷണി നേരിടുന്ന അഭയാര്‍ത്ഥികള്‍ ശരിയായ നിയമങ്ങള്‍ക്ക് വിധേയരാണെങ്കില്‍, അവരെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കണമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പിയേര്‍ പൊളിയേവിന്റെ അഭിപ്രായം.

You might also like

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

Top Picks for You
Top Picks for You