newsroom@amcainnews.com

മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്ന്; വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്‌ലിം ലീഗ്

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്‌ലിം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്നാണ് ലീഗ് നിലപാടെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമഭേദഗതിയിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നും മുനമ്പത്ത് പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.

ലീഗിന്റെ നേതൃത്വത്തിൽ ഇതുവരെ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങളും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൗലികാവകാശങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ, ഭരണഘടനാവിരുദ്ധമായ ഭേദഗതി റദ്ദാക്കണമെന്നാണ് ആത്യന്തികമായ ആവശ്യം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ടു പോകാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഏപ്രിൽ 16ന് കോഴിക്കോട്ട് മഹാറാലിയും സംഘടിപ്പിക്കുന്നുണ്ട്.

You might also like

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You