newsroom@amcainnews.com

മെട്രോ വാൻകുവറിലെ ട്രാൻസ്‌ലിങ്കിൽ ബസ് ഡ്രൈവർമാർക്ക് അവസരം; ശമ്പളം മണിക്കൂറിന് 40 ഡോളർ വരെ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ബ്രിട്ടീഷ് കൊളംബിയ: മെട്രോ വാൻകുവറിൽ പുതിയ ബസ് ഡ്രൈവർമാരെ നിയമിക്കാനുള്ള പദ്ധതിയുമായി ട്രാൻസ്‌ലിങ്ക്. ആകർഷകമായ ശമ്പളമാണ് ട്രാൻസ് ലിങ്ക് പുതിയ ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്യുന്നത്. കൺവൻഷണൽ ബസ് ഓപ്പറേറ്റർമാർക്ക് കോസ്റ്റ് മൗണ്ടെയ്ൻ ബസ് കമ്പനി(സിഎംബിസി) അപേക്ഷകൾ ക്ഷണിച്ചു ഏപ്രിൽ 13 വരെ അപേക്ഷകൾ സ്വീകരിക്കും. നഗരത്തിലുടനീളമുള്ള റൂട്ടുകളിൽ വിവിധ വാഹനങ്ങൾ ഓടിക്കുന്നതിന് ട്രാൻസിറ്റ് ഓപ്പറേറ്റർ ട്രെയിനിയായി ജോലി ചെയ്യാം.

കൺവൻഷണൽ ബസ് ഓപ്പറേറ്റർമാരുടെ വേതനം 29.20 ഡോളറിൽ ആരംഭിച്ച് ആഴ്ചയിൽ 37.5 മണിക്കൂർ ജോലി ചെയ്താൽ 41.72 ഡോളറായി ഉയരും. കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മെഡിക്കൽ, ഡെന്റൽ കവറേജ്, ശമ്പളത്തോടുകൂടിയ വെക്കേഷൻ, സൗജന്യ ട്രാൻസിറ്റ് പാസ്, ശമ്പളത്തോടുകൂടിയ പരിശീലനം എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 900,000 ത്തിലധികം യാത്രക്കാർ എല്ലാ ദിവസവും കോസ്റ്റ് മൗണ്ടെൻ ബസ് കമ്പനിയെ ആശ്രയിക്കുന്നുവെന്നാണ് കണക്ക്. 5,400 ലധികം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് സിഎംബിസി പറയുന്നു.

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You