newsroom@amcainnews.com

അടുത്ത മൂന്ന് വർഷം 3.5% വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ മാനിറ്റോബ ഹൈഡ്രോ

വിനിപെഗ്: അടുത്ത വർഷം മുതൽ മാനിറ്റോബ നിവാസികളുടെ വൈദ്യുതി ബിൽ അൽപ്പം കൂടിയേക്കാം. അടുത്ത മൂന്ന് വർഷം 3.5% വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് മാനിറ്റോബ ഹൈഡ്രോ അറിയിച്ചു. 2026, 2027, 2028 വർഷങ്ങളിൽ നിരക്ക് വർധിപ്പിക്കാൻ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന് അപേക്ഷ നൽകിയതായി മാനിറ്റോബ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു.

നിരക്ക് വർധന നടപ്പിലാകുന്നതോടെ പ്രതിമാസം മണിക്കൂറിന് 1,000 കിലോവാട്ട് ഉപയോഗിക്കുന്നതിന് ശരാശരി ഓരോ വർഷവും യഥാക്രമം 3.69 ഡോളർ, 3.81 ഡോളർ, 3.94 ഡോളർ എന്നിങ്ങനെ വർധനയായിരിക്കും ഉണ്ടാകുക. പ്രതിമാസം മണിക്കൂറിന് 2,000 കിലോവാട്ട് ഉപയോഗിക്കുന്ന ആളുകൾക്ക് 7.05 ഡോളർ, 7.28 ഡോളർ, 7.53 ഡോളർ എന്നിങ്ങനെയും നിരക്ക് വർധിപ്പിക്കുമെന്ന് ഹൈഡ്രോ പറയുന്നു. വരൾച്ചയും കുറഞ്ഞ ജലനിരപ്പും അടക്കമുള്ള വെല്ലുവിളികൾ തങ്ങൾ നേരിടുന്നതായി മാനിറ്റോബ ഹൈഡ്രോയുടെ പ്രസിഡൻ്റും സിഇഒയുമായ അലൻ ഡാൻറോത്ത് പ്രസ്താവനയിൽ പറഞ്ഞു.

വരൾച്ച കാരണം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ രണ്ടു വർഷവും സാമ്പത്തിക നഷ്ടം ഉണ്ടായതായി അദ്ദേഹം പറയുന്നു. കൂടാതെ കാലപ്പഴക്കം നേരിടുന്ന ഇൻഫ്രാസ്ട്രക്ചർ പരിപാലിക്കുന്നതിനും നവീകരിക്കുന്നതിനും കാര്യമായ ചിലവ് നേരിടേണ്ടിവരുന്നു. നിരക്ക് വർധന നടപ്പിലാക്കിയാലും മാനിറ്റോബയിലെ വൈദ്യുതി നിരക്ക് വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും അലൻ ഡാൻറോത്ത് പറയുന്നു. എന്നാൽ, പബ്ലിക് യൂട്ടിലിറ്റീസ് ബോർഡാണ് നിരക്ക് വർധനയിൽ അന്തിമ തീരുമാനമെടുക്കുക.

You might also like

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

കാനഡ-യുഎസ് അതിർത്തിയിലൂടെ നിയമവിരുദ്ധ കടക്കാൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരും 44 അഭയാർത്ഥികളും അറസ്റ്റിൽ; സംഭവം ഞായറാഴ്ച രാത്രി ക്യൂബക്കിലെ സ്റ്റാൻസ്റ്റെഡിൽ

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You