newsroom@amcainnews.com

പ്രധാനമന്ത്രി സ്ഥാനാർത്ഥി സംവാദം ഏപ്രിൽ 16, 17 തീയതികളിൽ

കാനഡയുടെ പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഏപ്രിൽ 16, 17 തീയതികളിൽ നടക്കുന്ന രണ്ട് സംവാദങ്ങളിൽ പങ്കെടുക്കും. മൺട്രിയോളിലെ മൈസൺ ഡി റേഡിയോ-കാനഡയിൽ നടക്കുന്ന ആദ്യ സംവാദം ഏപ്രിൽ 16 ന് രാത്രി 8 മണിക്ക് ഫ്രഞ്ച് ഭാഷയിൽ നടക്കും. ഏപ്രിൽ 17 ന് വൈകുന്നേരം 7 മണിക്കാണ് ഇംഗ്ലീഷ് ഭാഷാ സംവാദം. ലീഡേഴ്‌സ് ഡിബേറ്റ്സ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാനാർത്ഥികളാണ് സംവാദത്തിൽ പങ്കെടുക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതിയിൽ പാർട്ടിക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട എംപി ഉണ്ടായിരിക്കണം. രണ്ടാമതായി, പൊതുതിരഞ്ഞെടുപ്പിന് നാല് ആഴ്ച മുമ്പ്, ദേശീയ പൊതുജനാഭിപ്രായ സർവേയുടെ അടിസ്ഥാനത്തിൽ, പാർട്ടിക്ക് നാല് ശതമാനം പിന്തുണ ലഭിക്കണം. അവസാനമായി, പൊതുതിരഞ്ഞെടുപ്പിന് നാല് ആഴ്ച മുമ്പ്, 90% ഫെഡറൽ റൈഡിങ്ങുകളിലും പാർട്ടി, സ്ഥാനാർത്ഥികളെ അംഗീകരിച്ചിരിക്കണം.

കമ്മീഷന്റെ മാനദണ്ഡങ്ങൾക്ക് യോജിക്കുന്ന, പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവരോ അല്ലെങ്കിൽ പാർലമെന്റിൽ സീറ്റുകൾ നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളോ സംവാദത്തിൽ പങ്കെടുക്കും.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

Top Picks for You
Top Picks for You