newsroom@amcainnews.com

“അധ്വാനശീലരായ അമേരിക്കക്കാരുടെ മേലുള്ള നികുതിയാണ് താരിഫ്“; യുഎസ് ഹൈവേകളിൽ അമേരിക്കൻ താരിഫ് വിരുദ്ധ പരസ്യബോർഡുകൾ കാനഡ സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രി

ഓട്ടവ: അമേരിക്കൻ താരിഫ് വിരുദ്ധ പരസ്യ പ്രചാരണത്തിൻ്റെ ഭാഗമായി യുഎസ് ഹൈവേകളിൽ കാനഡ “വലിയ പരസ്യബോർഡുകൾ” സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രി മെലനി ജോളി. ഫ്ലോറിഡ, നെവാഡ, ജോർജിയ, ന്യൂ ഹാംഷെയർ, മിഷിഗൺ, ഒഹായോ എന്നിവ ഉൾപ്പെടുന്ന 12 സംസ്ഥാനങ്ങളിൽ “അദ്ധ്വാനശീലരായ അമേരിക്കക്കാരുടെ മേലുള്ള നികുതിയാണ് താരിഫ്” എന്ന് എഴുതിയ പരസ്യബോർഡുകൾ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധത്തിൻ്റെ ആദ്യ ഇരകളായ അമേരിക്കൻ ജനതയെ താരിഫുകളുടെ സ്വാധീനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡുകൾ സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാനഡയും യുഎസും ഒരു വ്യാപാര യുദ്ധത്തിൻ്റെ നടുവിലാണ്. ഇരു രാജ്യങ്ങളും ഏപ്രിൽ 2-ന് എത്തിച്ചേരുന്ന താരിഫിനായി തയ്യാറെടുക്കുകയാണ്. അന്നേ ദിവസം, കാനഡ ഉൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും എതിരെ പരസ്പര താരിഫുകൾ ചുമത്താനാണ് ട്രംപ് പദ്ധതിയിടുന്നത്. യുഎസ് പിന്മാറിയില്ലെങ്കിൽ പ്രതികരിക്കുമെന്ന് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാനഡയ്‌ക്കെതിരായ ട്രംപിൻ്റെ താരിഫ് അമേരിക്കൻ ജനതയ്‌ക്കിടയിൽ ജനപ്രിയമല്ലെന്ന് അടുത്തിടെ നടന്ന സർവേ സൂചിപ്പിക്കുന്നു. ലെഗർ സർവേയിൽ പങ്കെടുത്ത പകുതിയിലധികം അമേരിക്കക്കാരും താരിഫുകൾ യുഎസ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി. അതേസമയം 72% പേരും താരിഫ് കാരണം ഉയർന്ന ഗ്രോസറിവിലയെക്കുറിച്ച് ആശങ്കാകുലരാണെന്ന് പറഞ്ഞു.

You might also like

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

ന്യൂജേഴ്‌സിയിൽ സ്കൂട്ടറിലെത്തിയവർ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ

ലോകത്തിലെ ആദ്യത്തെ യുനെസ്കോ ബയോസ്ഫിയർ റിസർവ് നഗരം: ചരിത്രനേട്ടം കൊയ്ത് ക്യൂബെക് സിറ്റി

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

കാല്ഗറിയുടെ നഗരാസൂത്രണ രേഖ വീണ്ടും നീട്ടിവെക്കും; പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ചില കൗൺസിലർമാർ

യുക്രെയ്ൻ യുദ്ധം: റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് കാർണി

Top Picks for You
Top Picks for You